
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികളില്‍ കനത്ത തോതിലുള്ള വ്യാപാരം തുടരുന്നു. വിലയില്‍ വീണ്ടും ഗണ്യമായ വര്‍ധന. അതിനിടെ, വ്യാപാരത്തിന്റെ അളവ്, വില എന്നിവയിലെ അസാധാരണ വര്‍ധന സംബന്ധിച്ചു ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് ബാങ്കിനോടു വിശദീകരണം ആവശ്യപ്പെട്ടു. സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുശാസിക്കുന്ന വ്യവസ്ഥകളെല്ലാം പാലിക്കാറുണ്ടെന്നും ഓഹരി വിലയെ ബാധിച്ചേക്കാവുന്ന എല്ലാ പ്രസക്ത വിവരങ്ങളും യഥാസമയം എക്‌സ്‌ചേഞ്ചിനെ അറിയിക്കാറുണ്ടെന്നുമുള്ള മറുപടിയാണു ബാങ്ക് നല്‍കിയത്.
നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 14,80,86,659 ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 2,37,28,269 ഓഹരികളില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ദിവസം എന്‍എസ്ഇയില്‍ 13,93,16,824 ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ബിഎസ്ഇയില്‍ 1,80,59,862 ഓഹരികളിലാണു വ്യാപാരം നടന്നത്. എന്‍എസ്ഇയില്‍ ഓഹരി വില ഇന്നലെ 10.22% വര്‍ധനയോടെ 10.25 നിരക്കിലാണു വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയില്‍ 10.09% വര്‍ധനയോടെ 10.26 രൂപയിലാണു വ്യാപാരം അവസാനിച്ചത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 2147.15 കോടി രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് 1950.43 കോടി മാത്രമായിരുന്നു.