ദക്ഷിണ കൊറിയയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇടപാടുകളില്‍ വന്‍ വര്‍ധന

September 07, 2021 |
|
News

                  ദക്ഷിണ കൊറിയയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇടപാടുകളില്‍ വന്‍ വര്‍ധന

ദക്ഷിണ കൊറിയയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇടപാടുകളില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 100 ട്രില്യണിന്റെ ഇടപാടുകള്‍ നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറയുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇടപാടുകള്‍ ജൂലൈയില്‍ മാത്രം 16.1996 ട്രില്യണ്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ്, 2001ല്‍ ആരംഭിച്ച ദക്ഷിണ കൊറിയയുടെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പറയുന്നത്. ഏറ്റവും വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ നടന്നതും ജൂലൈ മാസത്തിലാണ്.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ ഓണ്‍ലൈനായി വാങ്ങുന്നത് ഭക്ഷണ സാധനങ്ങളാണ്. പിസ്സ, ചിക്കന്‍ വിഭവങ്ങള്‍ എന്നിവയുടെ ഇടപാടുകള്‍ ഇതിനോടകം തന്നെ 2.377.8 ട്രില്യണ്‍ കവിഞ്ഞു. 2017 ന് ശേഷമുള്ള ഏറ്റവും വലിയ തുകയാണിത്. ഭക്ഷണ സാധനങ്ങള്‍ക്ക് പുറമെ, എയര്‍ കണ്ടീഷനറുകള്‍ പോലുള്ള സീസണല്‍ ഗൃഹോപകരണങ്ങള്‍ക്കായും ജനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെയാണ് ആശ്രയിക്കുന്നത്. അത്തരത്തിലുള്ള ഇടപാടുകള്‍ക്കായി ജൂലൈ വരെ 2.623 ട്രില്യണ്‍ തുകയാണ് ജനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, ഓണ്‍ലൈനായി മൊബൈല്‍ വാങ്ങിക്കുന്നവരുടെ എണ്ണവും ലോക്ഡൗണ്‍ സമയത്ത് വര്‍ധിച്ചിട്ടുണ്ട്. ഈ വകയില്‍ ഏകദേശം 11.7139 ട്രില്യണ്‍ ഇടപാടുകളാണ് ജനുവരി മുതല്‍ ജൂലൈ വരെ നടന്നിട്ടുള്ളതെന്ന് വിവധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് -19 വ്യാപനം വര്‍ധിച്ചത് മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതാണ് ഇതിന് കാരണമായി പറയുന്നത്. മാത്രമല്ല, ടോക്കിയോ ഒളിമ്പിക്സ് തുടങ്ങിയതോടെ ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതും ചുരുക്കമായി. മാത്രമല്ല, കൊവിഡ് വ്യാപിച്ചത് മുതല്‍ പുറത്തുപോയുള്ള വിനോദ പരിപാടികളില്‍ പങ്കെടുക്കല്‍, സിനിമ കാണല്‍, മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവ ഇല്ലാത്തതിനാല്‍, അത്തരത്തിലുള്ള വിനോദ സേവനങ്ങളുടെ ഇടപാടുകള്‍ 11.0 ശതമാനമായി കുറഞ്ഞു. കൂടാതെ, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം കുറഞ്ഞതോടെ 2.2 ശതമാനം ഇടപാടുകള്‍ ഈ വകയിലും കുറഞ്ഞിട്ടുണ്ട്.

Related Articles

© 2021 Financial Views. All Rights Reserved