സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം; മെയ് 24 മുതല്‍

May 22, 2021 |
|
News

                  സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം; മെയ് 24 മുതല്‍

2021-22 സാമ്പത്തിക വര്‍ഷത്തിലെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ (എസ്ജിബി) രണ്ടാം ഇഷ്യു തീയതികള്‍ മെയ് 24, 25, 26,27,28 എന്നിങ്ങനെയാണ്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്‌കീമില്‍ ഇത്തവണ ഒരു ഗ്രാം സ്വര്‍ണത്തിന് 4,842 രൂപയാണ് റിസര്‍വ് ബാങ്ക് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 4792 രൂപയും. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ സബ്സ്‌ക്രിപ്ഷന്‍ ഈ മാസം 17നാണ് ആരംഭിച്ചത്. 4,777 രൂപയായിരുന്നു ഇഷ്യു വില.

എപ്പോഴത്തെയും പോലെ ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഇളവ് ഇത്തവണയും ഉണ്ട്. ഡിജിറ്റലായി ഗ്രാമിന് 50 രൂപ കിഴിവ് കഴിഞ്ഞ് ഒരു ഗ്രാം സ്വര്‍ണം 4,792 രൂപയ്ക്ക് ലഭിക്കും. പ്രതിവര്‍ഷം 2.5 ശതമാനമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ. ഇത് ആറുമാസ ഇടവേളകളിലായി ലഭിക്കും. എട്ട് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. ആവശ്യമെങ്കില്‍ അഞ്ച് വര്‍ഷത്തിനുശേഷവും നിക്ഷേപം പിന്‍വലിക്കാം.

Related Articles

© 2025 Financial Views. All Rights Reserved