
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയെ ചോദ്യം ചെയ്ത് എസ്പി ഗ്രൂപ്പ് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. എസ്പി ഗ്രൂപ്പിന്റെ സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെത്തുടര്‍ന്നാണ് എസ്പി ഗ്രൂപ്പും ടാറ്റാ ഗ്രൂപ്പും തമ്മിലുളള തര്‍ക്കങ്ങള്‍ ആരംഭിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, മിസ്ട്രിയെ നീക്കം ചെയ്ത നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് വിധിച്ചു.
ടാറ്റാ സണ്‍സിലെ ന്യൂനപക്ഷ ഓഹരി ഉടമയായ എസ്പി ഗ്രൂപ്പിന് ബോര്‍ഡ് സീറ്റ് തേടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമ യുദ്ധം ചെയ്യുന്നവര്‍ക്കിടയില്‍ മറ്റ് വിഷയങ്ങളില്‍ തുടര്‍ നിയമപോരാട്ടവും ഉണ്ടായേക്കാം, ടാറ്റാ ?ഗ്രൂപ്പും മിസ്ട്രി കുടുംബവും ഒരുമിച്ച് ഇരുന്നു പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍, വിവിധ വിഷയങ്ങളില്‍ നിയമപോരാട്ടം തുടരും. ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരി മിസ്ട്രി കുടുംബത്തിന് സ്വന്തമാണ്.
ബാക്കിയുള്ളവ ടാറ്റാ ഗ്രൂപ്പ് ഉടമസ്ഥതയിലാണ്. ഇതിന്റെ മൂല്യനിര്‍ണയം തുടങ്ങിയവയില്‍ തുടര്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ടാറ്റാ സണ്‍സിലെ തങ്ങളുടെ ഓഹരിക്ക് 1.74 ട്രില്യണ്‍ രൂപയാണ് മിസ്ട്രി കുടുംബ മൂല്യം കണക്കാക്കുന്നത്. ടാറ്റാ ഗ്രൂപ്പ് 80,000 കോടി രൂപയില്‍ വളരെ കുറവായാണ് ഇതിനെ കണക്കാക്കുന്നത്. യുദ്ധം ചെയ്യുന്ന കക്ഷികള്‍ക്കിടയിലെ ഓഹരികളുടെ മൂല്യനിര്‍ണ്ണയം തീരുമാനിക്കാന്‍ കീറാമുട്ടിയാണ്.