ടെക് കമ്പനികളായ ഗൂഗിളിനെയും ഫേസ്ബുക്കിനെയും ആശ്രയിക്കുന്ന ബിസിനസ് ശൃംഖല തകരും; യൂടൂബിന്റെ പരസ്യവരുമാനവും ഇടിയുന്നു; ടെക് കമ്പനികളുടെ വിളനിലമായ യുഎസില്‍ കോവിഡ്-19 അതിവേഗം പടരുന്നു

April 02, 2020 |
|
News

                  ടെക് കമ്പനികളായ ഗൂഗിളിനെയും ഫേസ്ബുക്കിനെയും ആശ്രയിക്കുന്ന ബിസിനസ് ശൃംഖല തകരും; യൂടൂബിന്റെ പരസ്യവരുമാനവും ഇടിയുന്നു; ടെക് കമ്പനികളുടെ വിളനിലമായ യുഎസില്‍ കോവിഡ്-19 അതിവേഗം പടരുന്നു

മഡ്രിഡ്: കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി ലോകം മറികടക്കാന്‍ എത്രനാള്‍ വേണ്ടി വരുമെന്നാണ് ലോജനത നിരീക്ഷിക്കുന്നത്. സാമ്പത്തിക പ്രതസന്ധി മറികടക്കാന്‍ ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും വേണ്ടി വന്നേക്കും. ടെക് കമ്പനികളായ ഗൂഗിളും, ഫേസ്ബുക്കും, യുടൂബും വരെ പ്രതിസന്ധിയിലേക്ക് വീണേക്കും. പരസ്യവരുമാനം നിലയ്ക്കുന്നതോടെ ഈ കമ്പനികളെ ആശ്രയിക്കുന്ന മറ്റ് ബിസിനസ് ശൃംഖലകളും വരുമാന പ്രതിസന്ധിയും, ലാഭ പ്രതിസന്ധിയും നേരിടും. ടെക് കമ്പനികളുടെ വിളനിലമായ യുഎസില്‍ രോഗം പടരുന്നത് മൂലമാണ് സാഹചര്യം കൂടുതല്‍ വശളാകുന്നതെന്നാണ് വിദഗ്ധരുടെ ഭാഷ്യം. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിലച്ചത് പരസ്യവരുമാനം കുറയുന്നതിന് കാരണമാകുന്നു. 

അതേസമയം ഇറ്റലിക്ക് പിന്നാലെ കൊവിഡ് 19 മരണം 10000 കടന്ന് സ്പെയിന്‍. അമേരിക്കയിലും മരണം 5000 കടന്നു. സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 616 പേരാണ് മരിച്ചത്. പുതുതായി 6120 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ മരണ സംഖ്യ 13,155 ആയി. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 5113 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 4032 ആയി. ഇറാനിലും മരണ സംഖ്യ ഉയരുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 3160 പേരാണ് ഇറാനില്‍ മരിച്ചത്. ബ്രിട്ടനില്‍ 2352 പേരും മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. 

അമേരിക്കയില്‍ ബുധനാഴ്ച മാത്രം 884 പേര്‍ മരിച്ചു. മൊത്തം രോഗബാധിതര്‍ 2.13 ലക്ഷമായി. ബ്രിട്ടനില്‍ ചൊവ്വാഴ്ച മരിച്ചത് 563 പേരാണ്. ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 48,313 ആയി. മൊത്തം രോഗബാധിതരുടെ എണ്ണം 9.5 ലക്ഷമായി. 1.94 ലക്ഷം പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി.

Related Articles

© 2024 Financial Views. All Rights Reserved