ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തില്‍ നേട്ടം കൊയ്ത് സ്‌പൈസ് ജെറ്റ്; ഒന്നാം പാദത്തില്‍ കമ്പനിയിലേക്ക് ഒഴുകിയെത്തിയത് 262 കോടി രൂപ

August 09, 2019 |
|
News

                  ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തില്‍ നേട്ടം കൊയ്ത് സ്‌പൈസ് ജെറ്റ്;  ഒന്നാം പാദത്തില്‍ കമ്പനിയിലേക്ക് ഒഴുകിയെത്തിയത് 262 കോടി രൂപ

ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തോടെ രാജ്യത്തെ മറ്റ് വിമാനക്കമ്പനികള്‍ വന്‍ ലാഭമാണ് കൊയ്യുന്നത്. ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് വരുത്തിയും, സര്‍വീസുകള്‍ വികസിപ്പിച്ചുമാണ് മറ്റ് വിമാന കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.  രജ്യത്തെ മുന്‍നിര വിമാന കമ്പനികളിലൊന്നായ സ്‌പൈസ് ജെറ്റിന്റെ അറ്റലാഭം 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയത് 261.7 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാുന്നത്. മുന്‍ഷം കമ്പനിക്ക് കമ്പനിയുടെ അറ്റാദായത്തില്‍ 38 ശതമാനം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റലാഭത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ജൂണിലവസിന്ച്ച ഒന്നാം പാദത്തില്‍ ഉണ്ടായിട്ടുള്ളത്. 

സ്‌പൈസ് ജെറ്റിന്റെ ആകെ വരുമാനത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ വരുമാനം ജൂണിവസാനിച്ച ഒന്നാം പാദത്തില്‍ 3,145.3 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കനപനിയുടെ വരുമാനത്തില്‍ രേഖപ്പെടുത്തിയത് 2,253.3 കോടി രൂപയായിരുന്നു, സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായി. കമ്പനിയുടെ പ്രവര്‍ത്തന ലാഭം ജൂണിലവസാനിച്ച ഒന്നാം പാദതത്തില്‍ 3,002.1 കോടി രൂപയായി രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ പ്രവര്‍ത്തന ലാഭമായി രേഖപ്പൈടുത്തിയത് 2,253.3 കോടി രൂപയായെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved