
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക തകര്‍ച്ചയോടെ സ്‌പൈസ് ജെറ്റ് കൂടുതല്‍ വിദേശ സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഏഴ് വിദേശ സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് ഇപ്പോള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മംബൈയില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍ സ്‌പൈസ് ജെറ്റ് ആരംഭിക്കാന്‍ പോകുന്നത്. റിയാദ്, കൊളംബോ, ധാക്ക, ഹോങ്കോംഗ്, ബാങ്കോക്ക്, കാഡ്മഢു എന്നീ നഗരങ്ങളിലേക്ക് സ്‌പൈസ് ജെറ്റ് മുംബൈയില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിപണി വഹിതം ഉയര്‍ത്തുകയെന്നതാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം സ്‌പൈസ് ജെറ്റിന്റെ കയ്യിലുള്ള ഭൂരിഭാഗം വിമാനങ്ങളും ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം ഈ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇത് വിദേശസര്‍വീസുകളെ കാര്യമായി ബാധിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.സര്‍വീസ് നിര്‍ത്തിവെച്ചതിനെതിരെ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി തേടിയിരിക്കുകയാണ് സ്‌പൈസ് ജെറ്റ്. പുതിയ സര്‍വീസുകള്‍ എല്ലാ ദിവസവും ആരംഭിക്കാനാണ് സ്‌പൈസ് ജെറ്റിന്റെ ബജറ്റുകളിലുള്ളത്. ഇതോടെ ഇന്ത്യന്‍ വ്യോമയാന സര്‍വീസ് മേഖലയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.