ശ്രീലങ്കയില്‍ ഒറ്റ ദിവസം കൊണ്ട് പെട്രോള്‍ വില ലിറ്ററിന് 77 രൂപയും ഡീസലിന് 55 രൂപയും വര്‍ധിച്ചു

March 14, 2022 |
|
News

                  ശ്രീലങ്കയില്‍ ഒറ്റ ദിവസം കൊണ്ട് പെട്രോള്‍ വില ലിറ്ററിന് 77 രൂപയും ഡീസലിന് 55 രൂപയും വര്‍ധിച്ചു

കൊളംബോ: ശ്രീലങ്കയില്‍ ഒറ്റ ദിവസം പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ കുതിപ്പ്. പെട്രോള്‍ വില ലിറ്ററിന് 77 രൂപയും ഡീസലിന് 55 രൂപയുമാണ് ഒറ്റ ദിവസം കൂടിയത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 254 രൂപയാണ് പുതിയ വില (76.2 ഇന്ത്യന്‍ രൂപ). 176 രൂപയാണ് ഡീസല്‍ വില (52.8 ഇന്ത്യന്‍ രൂപ). സര്‍ക്കാര്‍ എണ്ണകമ്പനിയായ സിലോണ്‍ പെട്രോളിയമാണ് വില വര്‍ദ്ധനവ് നടത്തിയത്.

ഇതോടെ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വര്‍ദ്ധനവാണ് നടത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹസ്ഥാപനമായ ലങ്ക ഐഒസി പെട്രോളിന് ലീറ്ററിന് 75 രൂപയും ഡീസലിന് ലീറ്ററിന് 50 രൂപയും വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് വില വര്‍ദ്ധന. ലങ്കയിലെ കറന്‍സിക്ക് ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ്. 3.30 ലങ്കന്‍ രൂപയാണ് ഒരു ഇന്ത്യന്‍ രൂപ. അതേ സമയം പെട്രോള്‍ വിലയില്‍ ഏതാണ്ട് ഒരേ വിലയാണെങ്കിലും ഡീസല്‍ വിലയില്‍ സിപിസി വിലയേക്കാള്‍ 30 രൂപയോളം താഴെയാണ് ലങ്കന്‍ ഐഒസി വില.

Read more topics: # Petrol, diesel, # Sri Lanka,

Related Articles

© 2025 Financial Views. All Rights Reserved