
ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് ഇന്ത്യ കൂടുതല്‍ നേട്ടം കൈവരിക്കാാന്‍ പൊതുമേഖലാ സ്ഥാപനം രൂപീകരിക്കുമെന്ന് നിര്‍മ്മല സീതാരമന്‍. ഇന്ത്യയുടെ നേട്ടങ്ങള്‍ വാണിജ്യവത്കരിച്ച് സാമ്പത്തിക ലാഭം കൊയ്യുക എന്ന തന്ത്ര പ്രധാനമായ ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. ഐഎസ്ആര്‍ഒയുടെ കീഴിലായിരിക്കും പുതിയ പൊതുമേഖലാ സ്ഥാപനം പ്രവര്‍ത്തിക്കുക. ഐഎസ്ആര്‍ഒ ഉണ്ടാക്കുന്ന ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ആഭ്യന്തര തലത്തിലും, അന്താരാഷ്ട്ര തലത്തിലും സാമ്പത്തിക നേട്ടം കൊയ്യുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആന്‍ട്രിക്‌സ് കോര്‍പ്പറേഷനാണ് നിലവില് ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗം കൈകാര്യം ചെയ്യുന്നത്. ഇിതന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയൊരു വാണിജ്യ സ്ഥാപനം ഐഎസ്ആര്‍ക്ക് മുന്‍പില്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തിക രംഗത്ത് ഏറെ കുതിച്ചു ചാട്ടമുണ്ടാക്കാനും, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മികവ് തുറന്നുകാട്ടാനും ഈ വാണിജ്യ സ്ഥാപനം വഴി കഴിയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം കൊമേഴ്ഷ്യല്‍ ഉപകരണത്തിന് അനുസൃതമായ സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(എസ്എസ്എല്‍വി) ഈ മാസം ഐഎസ്ആര്‍ഒ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തില്‍ പുതിയ വാണിജ്യ സംരംഭം തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച വാണിജ്യം നടത്തുകയെന്ന ലക്ഷ്യമാണ് പുതിയ സംരംഭം വഴി കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം ഐഎസ്ആര്‍െഒയുടെ ന്യൂസ് സ്‌പേസും വാണിജ്യ രംഗത്തേക്ക് കൂടുതല്‍ ലക്ഷ്യമിടുന്നുണ്ട്.