ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എസ്എസ്എന്‍എംസി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരോട് രാജി ആവശ്യപ്പെടുന്നു; ജീവനക്കാര്‍ പ്രതിസന്ധിയില്‍

May 11, 2020 |
|
News

                  ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എസ്എസ്എന്‍എംസി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരോട് രാജി ആവശ്യപ്പെടുന്നു; ജീവനക്കാര്‍ പ്രതിസന്ധിയില്‍

ബി ആര്‍ ഷെട്ടിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ജീവനക്കാരോട് രാജി ആശ്യപ്പെടുന്നതായി വിവരം പുറത്തുവന്നു. യുഎഇയിലെ എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകനായ വ്യവസായി ഭവഗുട്ടു രഘുറാം ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ബി ആര്‍ ലൈഫ്. ഉഡുപ്പി, ഭുവനേശ്വര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ആശുപത്രികളുണ്ട്.

ബി ആര്‍ ലൈഫാണ് രാജരാജേശ്വരി നഗറില്‍ സ്ഥിതി ചെയ്യുന്ന എസ്എസ്എന്‍എംസി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നടത്തിയിരുന്നത്. യുഎഇയിലെ അഴിമതി പുറത്തുവന്നതിനുശേഷം, ജീവനക്കാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി ആരോപണം ഉയരുന്നു. ഇവരില്‍ കോര്‍പ്പറേറ്റ് ഓഫീസിലെയും ആശുപത്രിയുടേയും ഭാഗമായ നിരവധി ഉദ്യോഗസ്ഥരും സീനിയര്‍ മാനേജ്മെന്റ് അംഗങ്ങളും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ രാജി ആവശ്യപ്പെടുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞത് 100 ആണെന്ന് ചില മുതിര്‍ന്ന മാനേജര്‍മാര്‍ പറയുന്നു.

പേപ്പറുകളില്‍ ആകുന്നതിന് മുമ്പ് ബി ആര്‍ ലൈഫ് കഴിഞ്ഞയാഴ്ച ഞങ്ങളോട് ഈ നിര്‍ദേശം വാക്കാല്‍ പറഞ്ഞിരുന്നു. കമ്പനി ഞങ്ങളുടെ കുടിശ്ശിക തീര്‍ക്കുമെന്നും ഞങ്ങളുടെ നോട്ടീസ് കാലയളവിനായി പണം നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കുടിശ്ശിക ലഭിക്കുമോ എന്ന് ഉറപ്പില്ലെന്ന് ഒരു ജീവനക്കാരന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

പല ജീവനക്കാര്‍ക്കും ഇഎംഐ ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിബദ്ധതകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 കാരണം ഞങ്ങളുടെ മേഖലയുടെ സ്ഥിതി ഇതിനകം തന്നെ മോശമാണ്. അതിനാല്‍ ലോക്ക്ഡൗണിനുശേഷം, എപ്പോള്‍ പുതിയ ജോലികള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആശുപത്രിയിലെ സ്റ്റാഫായി നിയമിതരായ ഡോക്ടര്‍മാര്‍ക്കും അവര്‍ നല്‍കുന്ന സേവനത്തിന് പണം ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തൊഴിലുടമകള്‍ക്കൊന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതിനാല്‍ കമ്പനി രേഖാമൂലം ഉത്തരവുകള്‍ നല്‍കിയിട്ടില്ലെന്ന് ബിആര്‍ ലൈഫിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബാപ്പുജി വിദ്യാഭ്യാസ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ മുന്‍ എംഎല്‍എ ഷാമനൂര്‍ മല്ലികാര്‍ജുന്‍ പറഞ്ഞു. ആശുപത്രി പാട്ടത്തിന് നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ ആശുപത്രി ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു. ഒപ്പം ആശുപത്രി പ്രവര്‍ത്തനം തുടരുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉഡുപ്പി വംശജനും യുഎഇ ആസ്ഥാനമായുള്ള ശതകോടീശ്വരന്‍ ബിസിനസുകാരനുമായ ഷെട്ടി എന്‍എംസി ഹെല്‍ത്തിലെ പണം ദുരുപയോഗം ചെയ്തുവെന്നും മറ്റ് വഞ്ചനാപരമായ നടപടികളിലാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മഡ്ഡി വാട്ടേഴ്സ് ഉന്നയിച്ച സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടര്‍ന്നാണ് എന്‍എംസി ഹെല്‍ത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്നും സാമ്പത്തിക ബാധ്യതകള്‍ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് എന്‍എംസിക്കെതിരെ ഉയര്‍ന്നത്. ആരോപണങ്ങളും നിയമ നടപടികളും കനത്തതോടെ ഷെട്ടി എന്‍എംസിയില്‍ നിന്ന് രാജിവെച്ചു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 8 ബില്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നാണ് വിവരം.

Related Articles

© 2024 Financial Views. All Rights Reserved