
ഇലോണ്‍ മസ്‌കിന് ഇന്ത്യയില്‍ കനത്ത തിരിച്ചടി. ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ തലവന്‍ സഞ്ജയ് ഭാര്‍ഗവ രാജിവച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സഞ്ജയ് ഭാര്‍ഗവ ഈ ചുമതല ഏറ്റെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയില്‍ നിന്ന് പെട്ടെന്ന് രാജിവച്ചിരിക്കുകയാണ്.
സ്റ്റാര്‍ലിങ്ക് ലൈസന്‍സ് പ്രശ്നത്തെ തുടര്‍ന്നാണ് സഞ്ജയ് ഭാര്‍ഗവ രാജിവെച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണമാണെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ഇന്ത്യയില്‍ പ്രീ-ബുക്കിംഗ് പേയ്മെന്റുകള്‍ റീഫണ്ട് ചെയ്യാന്‍ തുടങ്ങിയതായി അടുത്തിടെ സ്റ്റാര്‍ലിങ്ക് അറിയിച്ചിരുന്നു.
സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആവശ്യമായ ലൈസന്‍സ് നേടാതെയാണ് കമ്പനി ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചതെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ കണ്‍ട്രി ഡയറക്ടര്‍ സ്ഥാനവും സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കുകയാണെന്ന് അദ്ദേഹം ലിങ്കിഡ് ഇന്‍ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. ഡിസംബര്‍ 31 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. താന്‍ ആരെക്കുറിച്ചും അഭിപ്രായം പറയില്ലെന്നും അതിനാല്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം പറയുന്നു.
പേപാലിന്റെ സ്ഥാപക ജീവനക്കാരനായ സഞ്ജയ് ഭാര്‍ഗവയെ ഒക്ടോബര്‍ 1-ന് സ്റ്റാര്‍ലിങ്ക് കമ്പനിയുടെ കണ്‍ട്രി ഡയറക്ടറാക്കിയത് . കുറച്ച് മുമ്പ് സ്റ്റാര്‍ലിങ്കിനെക്കുറിച്ച് ഉീഠ ചോദ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി. രാജ്യത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കാനുള്ള അനുമതിയൊന്നും എടുത്തിട്ടില്ലാത്തതിനാല്‍ സ്റ്റാര്‍ലിങ്കിന്റെ പ്ലാന്‍ പൊതുജനങ്ങള്‍ സബ്സ്‌ക്രൈബ് ചെയ്യരുതെന്ന് ഉീഠ അറിയിച്ചിരുന്നു. നിയമം പാലിക്കാത്തതിനാല്‍ സര്‍ക്കാര്‍ അതിന്റെ ബുക്കിംഗ് നിരോധിച്ചിരുന്നു.