
മുംബൈ: വര്‍ഷാവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. സെന്‍സെക്‌സ് 85.48 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 47831.70 ലും നിഫ്റ്റി 18.30 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 14000.30 ലും എത്തി. ചരിത്രത്തിലാദ്യമായാണ് എന്‍എസ്ഇ നിഫ്റ്റി 14000 പോയിന്റിലെത്തുന്നത്.
എച്ച്ഡിഎഫ്‌സി, ഡോ. റെഡ്ഡീസ് ലാബ്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. അരബിന്ദോ ഫാര്‍മ, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികള്‍. എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് എ / സി എച്ച്ഡിഎഫ്‌സി ഡിവിഡന്റ് യീല്‍ഡ് ഫണ്ട് കമ്പനിയുടെ 4,00,000 ഓഹരികള്‍ വാങ്ങിയതിനുശേഷം സെന്റെ ഇലക്ട്രോണിക്‌സ് ഓഹരി വില 4 ശതമാനത്തിലധികം ഉയര്‍ന്നു.
ഇന്ത്യന്‍ രൂപ 16 പൈസ ഉയര്‍ന്ന് 73.15 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ സെഷനില്‍ ഇത് 73.31 ആയിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ഐടി സെസിലെ 66.24 ശതമാനം ഓഹരികള്‍ മിഗ്‌സന്‍ ഗ്രൂപ്പിന് വില്‍ക്കാന്‍ കമ്പനി സമ്മതിച്ചതിനെത്തുടര്‍ന്ന് അന്‍സല്‍ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി.