ഓഹരി വിപണി പ്രതീക്ഷിച്ച നേട്ടം കൊയ്യുമോ? വിപണിയില്‍ ജാഗ്രത ശക്തമാക്കി നിക്ഷേപകര്‍

November 26, 2019 |
|
News

                  ഓഹരി വിപണി പ്രതീക്ഷിച്ച നേട്ടം കൊയ്യുമോ?  വിപണിയില്‍ ജാഗ്രത ശക്തമാക്കി നിക്ഷേപകര്‍

 ഓഹരി വിപണിയില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വാരത്തില്‍ മാത്രം ഓഹരി വിപണി പ്രതീക്ഷിച്ച  മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിഫ്റ്റി 50 ലും, സെന്‍സെക്്‌സ്  30 ലും എത്തി യഥാക്രമം 12000 ത്തിലും, 40000 ത്തിലും എത്തിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങളും, യുഎസ്-ചൈന വ്യാപാര തര്‍ക്കം സമവായത്തിലെത്തുമെന്ന പ്രതീക്ഷയാുമാണ് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. വ്യാപാര തര്‍ക്കം സമവായത്തിലെത്തുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി ചരിത്രത്തിലാദ്യമായി 41,000 ത്തിലേക്ക് ഇന്ന് കടന്നു. വ്യാപാരം ആരംഭിച്ചയുടനെ 200 പോയിന്റ് ഉയര്‍ന്നാണ് സൂചികയ്ക്ക് കരുത്ത് പകര്‍ന്നത്. 

അതേസമയം രാജ്യത്ത് മാന്ദ്യം പടരുന്നുണ്ടെന്ന ഭീതിയും, മൂഡിസ് അടക്കമുള്ള റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചാ  നിരക്ക് കുറയുമെന്ന് പ്രവചിച്ചതോടെ ചില കമ്പനികളുടെ ഓഹരികളില്‍ ഇടിവ് ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.  സര്‍ക്കാറിന്റെ മോശമായ ധനനയ നിലപാടുകള്‍ കാരണം ഇന്ത്യന്‍ റുപിയുടെ മൂല്യം കുത്തന ഇടിയുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം ഈ ആഴ്ച്ചയിലെ ഓഹി വിപണി പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. 

മഹാരാഷ്ട്രയില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയവും ഭരണവും ഉണ്ടാകുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്ക് തുണയായിട്ടുണ്ട്. പണത്തിന്റെ വരവിനനുസരിച്ചാകും ഓഹരി വിപണിയില്‍ നിലവിലെ നേട്ടത്തിലേക്കത്തുക. അതേസമയം നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന ഭീതിയും ഓഹരി വിപണിയില്‍ ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. ഓഹരി വിപണിയില്‍ ഇപ്പോള്‍ തന്ത്രങ്ങള്‍ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ വ്യവസായിക ഉത്പ്പാദനം കുറഞ്ഞ നിരക്കിലേത്തിയതും നിക്ഷേപകര്‍ക്കിയില്‍ ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved