
ഓഹരി വിപണിയില്‍ ഇനി കുതിച്ചുചാട്ടമുണ്ടാകുമോ എന്നാണ് പലരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഓഹരി വിപണിയില്‍ ആശങ്കള്‍ സൃഷ്ടിക്കപ്പെടുന്ന മൂന്ന് ഘടകളാണ് നിലവിലുള്ളത്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കം, ആഗോള മാന്ദ്യം, ബ്രെക്‌സ്റ്റുമായ ബന്ധപ്പെട്ട രാഷ്ട്രീയം തുടങ്ങിയവയാണ് ഓഹരി വിപണിക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യവും ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടടിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിക്ഷേപ മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ച മാന്ദ്യം ശക്തമാകുന്നതിന് കാരണമായിട്ടുണ്ട്. കാശ്മീര്‍ പ്രശ്‌നങ്ങള്‍ മൂലം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം യുഎസ്-ചൈനാ വ്യാപാര തര്‍ക്കം പരിഹരിക്കപ്പെടുമെന്ന വാര്‍ത്തകള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണയ്ക്കു സാധ്യത രൂപപ്പെടുമെന്ന വാര്‍ത്തകള്‍ പ്രതീക്ഷകള്‍ നല്‍കും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതോടെ ഓഹരി വിപണിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിയില്‍ ഇപ്പോള്‍ നിലനല്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് വിരാമമം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നതോടെ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷപകര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക മേഖല ശക്തിപ്പെടുത്താന്‍ വിവിധ പുനരുജ്ജീവന പദ്ധതികള്‍ നടപ്പലാക്കിവരുന്നുണ്ട്. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചതും, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് അധിക സര്‍ചാര്‍ജ് വേണ്ടെന്നുവെച്ചതും ഓഹരി വിപണി നേട്ടത്തിലെത്താന്‍ കാരണമായേക്കുമെന്ന അഭിപ്രായവും ശക്തമാണ്. സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഓഹരി വിപണി നേട്ടത്തിലേക്ക് കുതിച്ചുയരുക. എന്നാല്‍ ഓഹരി വിപണിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്ക മാന്ദ്യം ശക്തമാണെന്നുള്ളതാണ്. വിപണി കേന്ദ്രങ്ങളില്‍ രൂപപ്പെട്ട ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലുമെടുത്തേക്കും.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി ഓഹരി വിപണിയിലും വേഗക്കുറവുണ്ടായിട്ടുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാര്‍ അടിക്കടി മാറ്റുന്ന സാമ്പത്തിക പരിഷ്‌കരണം പ്രധാനമായും നിക്ഷേപകര്‍ക്കിടയില്‍ ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ബാങ്കിങ് മേഖലയിലെ വായ്പാ ശേഷി കുറഞ്ഞത് മൂലം സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ ഞെരുക്കം രൂപപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍.