
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സര്‍വ്വകാല റെക്കോര്‍ഡിലെത്തി. സെന്‍സെക്‌സ് 631 പോയിന്റ് കൂടി 42,500 ന് മുകളിലെത്തി. നിഫ്റ്റിയിലു0 186 പോയിന്റ് കൂടി വ്യാപാരം 12,449 ലെത്തി.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് വ്യാപാരം നേട്ടത്തില്‍ തുടങ്ങിയത്. ബൈഡന്‍ പദവിയിലെത്തുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വിപണിയിലെ നേട്ടം.