
ഗുരുനാനാക് അവധിയുമായി ബന്ധപ്പെട്ട് ഓഹരി വിപണി ഇന്ന് പ്രവര്‍ത്തിച്ചേക്കില്ല. ഇന്ന് ഡെറ്റ്, കറന്‍സി വിപണി കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കും. കമ്മോടിറ്റി വിപണി രാവിലെ അവധിയാണെങ്കിലും, വൈകീട്ട് പ്രവര്‍ത്തിച്ചേക്കുെമന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട വാര്‍ത്താ ഏജന്‍സികളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ച ശേഷം ഓഹരി വിപണിയില്‍ ഒക്ടോബറിന് ശേഷമാണ് സ്ഥിരതയുണ്ടായിട്ടുള്ളത്.
ഓഹരി വിപണിയില്‍ കഴിഞ്ഞ കുറേക്കാലമായി തുരുന്ന നഷ്ടത്തില്‍ നിന്ന് കരകയറിയത് നവംബര്‍ മാസത്തിലാണെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാവ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.04 ശതമാനം ഉയര്‍ന്ന് 11,913.45 ത്തിലും, മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 0.05 ശതമാനം ഉയര്‍ന്ന് 40,345.0 ലെത്തിയാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചത്. അതേസമയം രൂപയുടെ മൂല്യം ഡോളറിനെതിരെ 71.46 ആണ്.
ഇന്നലെ അവസാനിച്ച വ്യാപാരത്തില്‍ സീ എന്റര്‍ടെയ്ന്‍ (6.23%), യെസ് ബാങ്ക് (5.87%), ബിപിസിഎല്‍ (2.95%), ഗെയ്ല്‍ (2.60%), ടാറ്റാ മോട്ടോര്‍സ് (1.75%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ് നേട്ടം ഉണ്ടാക്കിയിട്ടുള്ളത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ കഴിഞ്ഞ ദിവസം നഷ്ടം രേഖപ്പെടുത്തി. (2.51%), ഹീറോ മോട്ടോകോര്‍പ്പ് (2%), ഹിന്ദാല്‍കോ (1.82%), വേദാന്ത (1.80%), സിപ്ല (1.65%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ് നഷ്ടം രേഖപ്പെടുത്തിയത്.
വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ കഴിഞ്ഞ ദിവസം ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,926.75), ഐസിഐസിഐ ബാങ്ക് (1,926.75), എച്ച്ഡിഎഫ്സി (903.45), റിലയന്‍സ് (741.37%), എസ്ബിഐ (652.16) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കഴിഞ്ഞ ദിവസം ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.