ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നു; നഗരപ്രദേശത്തില്‍ തൊഴിലില്ലായ്മ ശക്തം

June 25, 2020 |
|
News

                  ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നു; നഗരപ്രദേശത്തില്‍ തൊഴിലില്ലായ്മ ശക്തം

ജൂണ്‍ 21 ന് അവസാനിച്ച ആഴ്ചയില്‍ തൊഴില്‍ സംഖ്യയില്‍ ഗണ്യമായ പുരോഗതിയുണ്ടായെങ്കിലും ഇതിന് പ്രധാന കാരണം ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി (സിഎംഐഇ) സിഇഒയും എംഡിയുമായ മഹേഷ് വ്യാസ് വ്യക്തമാക്കി. ഒരുവശത്ത് ഗ്രാമീണ മേഖലയില്‍ തൊഴില്‍ മെച്ചപ്പെടുമ്പോള്‍ മറുവശത്ത്, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലിയാണ് നഗരപ്രദേശത്തില്‍ ആളുകള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഗ്രാമീണ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, നഗരപ്രദേശത്ത് ഈ പുരോഗതി വളരെ കുറച്ച് മാത്രമെ ഉണ്ടാവുന്നുള്ളുവെന്ന് വ്യാസ് അഭിപ്രായപ്പെടുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ തൊഴിലില്ലായ്മ സാഹചര്യം വളരെ മോശമായിരുന്നു, പക്ഷേ, അത് കൂടുതല്‍ വളഷാകുമായിരുന്നില്ല. വളരെ നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മൂലമുണ്ടായ സമ്മര്‍ദം രാജ്യത്തെ പല വീടുകളിലും വലിയ സ്വാധീനം ചെലുത്തി. നിലവിലെ ജോലികളില്‍ ഇപ്പോള്‍ പല വ്യക്തികളും നിരാശരാണ്. താരതമ്യേന കുറഞ്ഞ വേതനം മാത്രമെ ഇവയില്‍ നിന്ന് ലഭിക്കുന്നുള്ളൂ എന്നതാണ് കാരണമെന്നും വ്യാസ് പറയുന്നു.

ഗ്രാമീണ മേഖലയെക്കുറിച്ച് മികച്ച ശുഭാപ്തിവിശ്വാസമാണ് വ്യാസ് പ്രകടിപ്പിക്കുന്നത്. രാജ്യത്തെ ഗ്രാമീണ തൊഴില്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ എംജിഎന്‍ആര്‍ഇജിഎ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം മെയ് മസത്തിലുള്ള തൊഴില്‍ കണക്കുകള്‍ മുമ്പത്തേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തീര്‍ച്ചയായും രാജ്യത്തെ തൊഴില്‍ നിരക്ക് മെച്ചപ്പെടുത്തുന്നതില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രാമീണ ഇന്ത്യയുടെ 7.26 ശതമാനത്തിന് വിപരീതമായി, ഏറ്റവും പുതിയ നഗര തൊഴില്‍ കണക്ക് 11.2 ശതമാനമാണ്. ഔപചാരിക തൊഴില്‍ മേഖലകള്‍ വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യാസ് അഭിപ്രായപ്പെടുന്നു. ചെറിയ അനൗപചാരിക ജോലികള്‍ തിരിച്ചുവരുന്നത് നഗരത്തിലെ തൊഴിലില്ലായ്മയുടെ എണ്ണം കുറച്ചതായും വ്യാസ് പറയുന്നു. യാത്ര, ടൂറിസം തുടങ്ങിയ നിരവധി സംഘടിത മേഖലകള്‍ നിലവിലെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ കുറച്ച് സമയമെടുക്കുമെന്നും നഷ്ടപ്പെട്ട ജോലികള്‍ തിരിച്ചുവരാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വ്യാസ് കൂട്ടിച്ചേര്‍ത്തു.

Related Articles

© 2024 Financial Views. All Rights Reserved