ഇന്‍ഡ്യാ ബുള്‍സില്‍ ഒരു ലക്ഷം കോടി രൂപയുടെ തിരിമറി; സുബ്രമണ്യന്‍ സ്വാമിയുടെ കത്ത് പുറത്തുവന്നതോടെ ഓഹരി വില നിലംപൊത്തി

July 30, 2019 |
|
News

                  ഇന്‍ഡ്യാ ബുള്‍സില്‍ ഒരു ലക്ഷം കോടി രൂപയുടെ തിരിമറി; സുബ്രമണ്യന്‍ സ്വാമിയുടെ കത്ത് പുറത്തുവന്നതോടെ ഓഹരി വില നിലംപൊത്തി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായ ഇന്ത്യാ ബുള്‍സ് എച്ച്എസ്ജിക്കെതിരെ പ്രമുഖ സാമ്പത്തിക വിദഗ്ധരിലൊരാളായ സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. കമ്പനിയില്‍ ഒരുലക്ഷം കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാരോപിച്ച് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇതുമൂലം കമ്പനിയുടെ ഓഹരി വപണിയില്‍ കൂടുതല്‍ ഇടപാടുകളും ആശയകുഴുപ്പങ്ങളും നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 

സ്വാമി പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആശയകുഴപ്പം മൂലം ഇന്‍ഡ്യാ ബുള്‍സിന്റെ ഓഹരിയില്‍ 7.47 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച വ്യാപാരത്തില്‍ ഭീമമായ ഇടിവോടെ 577.50 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. അതേസമയം കമ്പനിക്കെതിരെ സുബ്രമണ്യന്‍ സ്വാമി നിരത്തിയ വാദങ്ങളോട് ഇന്‍ഡ്യാ ബുള്‍സ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഇന്‍്ഡ്യാബുള്‍സ് സദുബ്രമണ്യന്‍ സ്വാമി നിരത്തിയ ആരോപണങ്ങളെ നിരസിച്ചു. കമ്പനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യാബുള്‍സ് പ്രതികരിക്കുകയും ചെയ്തു. 

Related Articles

© 2025 Financial Views. All Rights Reserved