
ട്രായ് ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ചതായി അറിയിപ്പ് വന്നതിന് പിന്നാലെ ഓഹരിവിപണിയില്‍ വിനോദ ചാനലുകളുടെ ഓഹരികളില്‍ വന്‍ ഇടിവ് നേരിട്ടു. സണ്‍ടിവി നെറ്റ് വര്‍ക്ക്,സീ എന്‍ര്‍ടെയിന്മെന്റ് ചാനലുകളുടെ ഓഹരി വിലയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെയാണ് ഇടിവ് നേരിട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വില മുപ്പത് ശതമാനത്തില്‍ അധികം ഇടിഞ്ഞതോടെ സണ്‍ടിവിയുടെ ഓഹരിവിലയ്ക്ക് കനത്ത പ്രതിസന്ധിയാണ് നേരിട്ടിരിക്കുന്നത്. ഇന്നലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 18.2രൂപയാണ് കുറഞ്ഞ് 421.25 രൂപയിലാണ് ഓഹരി വില എത്തിയിരിക്കുന്നത്.
സീ എന്റര്‍ടെയിന്മെന്റ് ചാനലിന്റെ ഓഹരിവിലയില്‍ രണ്ട് ശതമാനത്തില്‍ അധികമാണ് ഇടിവ് നേരിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 41% ആണ് ഓഹരിവിലയില്‍ ഇടിവ് സംഭവിച്ചത്. ട്രായുടെ പുതിയ നിര്‍ദേശം അനുസരിച്ച് 200 ചാനലുകള്‍ കാണാന്‍ പ130 രൂപയാണ് നികുതി കൂടാതെ നല്‍കേണ്ടത്. നികുതിയടക്കം 160 രൂപാവരെയാണ് ചാര്ജ്. കൂടാതെ വാര്‍ത്താ മേഖലയിലെ നിര്‍ബന്ധിത ചാനലുകളായി ലിസ്റ്റ് ചെയ്തവയ്ക്ക് എന്‍സിഎഫിലെ ചാനലുകളുടെ ണ്ണത്തില്‍ വരില്ലെന്നും അറിയിച്ചിട്ടുണ്ട്.