
അമേരിക്കന്‍ സായുധ സേനയില്‍ ട്രാന്‍സ്‌ജെന്ററുകള്‍ ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ നയത്തെ അംഗീകരിച്ച് അമേരിക്കന്‍ സുപ്രീം കോടതി. ട്രാന്‍സ്‌ജെന്ററുകളുടെ ലിംഗ മാറ്റ ശസ്ത്രക്രിയക്കും ഹോര്‍മോണ്‍ ചികിത്സക്കും സര്‍ക്കാറിന് അധിക തുക വേണ്ടി വരുന്നുവെന്നാണ് പറയുന്നത്.
സര്‍ക്കാറിന് ഇത് മൂലം അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടെന്നാണ് പറയുന്നത്. കേസ് കീഴ്‌ക്കോടതയില്‍ നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതി അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടപ്പിലാക്കാന്‍ ശ്രമിച്ച ഉത്തരവാണ് പ്രട്രംപ് ഇല്ലാതാക്കിയത്.