
ന്യൂഡല്‍ഹി: ഡാറ്റാ പ്രാദേശിക മാനദണ്ഡങ്ങള്‍ വാട്‌സാപ്പ് പാലിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചതായി റിപ്പോര്‍ട്ട്. ലോകലൈസേഷന്‍ മാനദണ്ഡങ്ങള്‍ വാട്‌സാപ്പ് പാലിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധഝിച്ച് കേന്ദ്രസര്‍ക്കാര്‍ ആറാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാജ്യത്ത് പേമെന്റ് സേവനം നടപ്പിലാക്കാന്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതതയിലുള്ള വാട്‌സാപ്പ് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീം കോടതിയുടെ നിര്‍ദേശം വാട്‌സാപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുമെന്നാണ് വിവരം.
ഡാറ്റാ പ്രദേശിക നിയമങ്ങള്‍ പേമെന്റ് വിഭാഗത്തില്‍ ശക്തമാക്കാനുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാറും ആര്‍ബിഐയും അടുത്ത കാലത്ത് എടുത്തിട്ടുള്ളത്. പേമെന്റ് വിവരങ്ങള്‍ ഇന്ത്യയില്‍ മാത്രം സൂക്ഷിക്കണമെന്നാണ് ആര്‍ബിഐയും കേന്ദ്രസര്‍ക്കാറും അടുത്തിടെ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഡാറ്റാ പ്രദേശികവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇന്ത്യ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിക്കുക എന്ന കരട് ഡാറ്റാ സംരക്ഷണ നയത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ ആലോചിച്ചിട്ടുള്ളത്. മാത്രവുമല്ല ഇന്ത്യയുടെ ഡാറ്റാ പ്രാദേശികവത്ക്കരണം ഏറ്റവുമധികം ബാധിക്കുക അമേരിക്കന്‍ കമ്പനികളെയാണ്. ഈ സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യയുടെ ഡാറ്റാ പ്രാദേശികവത്ക്കരണത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തിയിട്ടുള്ളത്. അമേരിക്കയും-ഇന്ത്യയും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഡാറ്റാ പ്രാദേശികവത്ക്കരണ നയത്തില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ തീരുമാനിക്കുന്നത്.
സ്വകാര്യതയെ ബാധിക്കാത്ത, ഗൗരവ ഇനത്തില്‍പ്പെടുന്ന വിവരങ്ങള്‍ എവിടെ വേണമെങ്കിലും സൂക്ഷിക്കാവുന്ന തരത്തിലുള്ള നയം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയില്‍ നിര്‍ണായക വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം ഡാറ്റാ പ്രാദേശികവത്ക്കരിക്കുന്ന തീരുമാനത്തില്‍ നിന്ന് ആര്‍ബിഐ പിന്നോട്ട് പോകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശ പേമെന്റ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നും, വിവരങ്ങള്‍ ഇന്ത്യയില്‍ നിന്നും പുറത്തുപോകരുതെന്നുമാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്. പേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് സൂക്ഷിക്കുന്ന കമ്പനികള്‍ ഡാറ്റാ പ്രാദേശികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് ആര്‍ബിഐ പറയുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആര്‍ബിഐ ഇത്തരമൊരു തീരുമാനം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
മാതവുമല്ല ഇന്ത്യയും-യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഡാറ്റാ പ്രാദേശികവത്ക്കരണ നയത്തില്‍ കൂടുതല്‍ തിരുത്തലിന് ആലോചിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഡാറ്റ പ്രാദേശികവത്ക്കരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍പ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഡാറ്റാ പ്രാദേശികവത്കരിച്ചാല്‍ എച്ച് വണ്‍ ബി അനുവദിക്കുന്നതിനുള്ള ഇളവുകളില്‍ പരിധി നിശ്ചിയിക്കും. ഇന്ത്യക്ക് നല്‍കി വരുന്ന എച്ച് വണ്‍ബി വിസയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അമേരിക്ക തയ്യാറാവില്ലെന്ന് വരെ ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡാറ്റാ പ്രദേശികവത്ക്കരിക്കണം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയാല്‍ വിവിധ അമേരിക്കന്‍ കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.