
കോവിഡ് 19ന് ശേഷമുള്ള രണ്ടാം ഘട്ട തൊഴില്‍ വെട്ടിക്കുറവുകളില്‍ 350 പേരെ കൂടി ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സ്വിഗ്ഗി പിരിച്ചുവിട്ടു. പുന:സംഘടനയ്ക്ക് കൂടുതല്‍ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടെന്നും കമ്പനി അറിയിച്ചു. വിവിധ വിഭാഗങ്ങളില്‍ 1100 ജീവനക്കാരെ വിട്ടയക്കുന്നതായി മെയ് മാസത്തില്‍ സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയ്ക്കിടെ വ്യവസായം ഇപ്പോഴും 50% വരെ വീണ്ടെടുത്തിട്ടുണ്ട്. എന്നിരുന്നാലും കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് 350 പേര്‍ക്കു കൂടി ജോലി നഷ്ടമാകുന്നത്.
മെയ് അവസാനത്തോടെ ആരംഭിച്ച പിരിച്ചുവിടല്‍ അവസാനിപ്പിക്കുകയാണ്. കൂടാതെ പുന:സംഘടനയ്ക്ക് പദ്ധതികളൊന്നുമില്ലെന്ന് സ്വിഗ്ഗി വ്യക്തമാക്കി. പിരിച്ചുവിടല്‍ പാക്കേജില്‍ കാലാവധി അടിസ്ഥാനമാക്കി കുറഞ്ഞത് 3 മാസം മുതല്‍ 8 മാസം വരെയുള്ള ശമ്പളം ഉള്‍പ്പെടുന്നു. ചില ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഡിസംബര്‍ 20 വരെ ആരോഗ്യ ഇന്‍ഷുറന്‍സ്, സാങ്കേതികവും പ്രൊഫഷണല്‍തുമായ നൈപുണ്യ വികസനം, തൊഴില്‍ പ്ലെയ്സ്മെന്റ്, കൗണ്‍സിലിംഗ് സേവനങ്ങള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഭക്ഷ്യ വിതരണ ബിസിനസിനെ നിലവിലെ സ്ഥിതി സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇത് ഹ്രസ്വകാലത്തേക്ക് കൂടി തുടരുമെന്നും സ്വിഗ്ഗി സ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി മെയ് മാസത്തില്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരുന്നു. കോവിഡ് 19 ന്റെ ആഘാതം മൂലം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളില്‍ 13% പേരെ പിരിച്ചുവിടുമെന്ന് എതിരാളിയായ സൊമാറ്റോയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരു ആസ്ഥാനമായ സ്വിഗ്ഗിയുടെ പ്രധാന ഭക്ഷണ വിതരണ ബിസിനസിനെ സാരമായി ബാധിച്ചു. കാര്യങ്ങള്‍ സാധാരണ സ്ഥിതിയിലാകുമ്പോള്‍ കൊവിഡിന് ശേഷം ഡിജിറ്റല്‍ ബിസിനസുകള്‍ക്ക് ഡിമാന്‍ഡ് കൂടുമെന്നാണ് കരുതുന്നത്. എന്നാല്‍ അനിശ്ചിതത്വം എത്രകാലം നിലനില്‍ക്കുമെന്ന് ആര്‍ക്കും അറിയില്ലെന്ന് സ്വിഗ്ഗി സിഇഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ലോക്ക്ഡൗണ്‍ സമയത്ത് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. ബിരിയാണിയാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത്. തൊട്ടുപിന്നാലെ ബട്ടര്‍ നാനും മസാല ദോശയുമുണ്ട്.