പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുമായി സഹകരിക്കാന്‍ സ്വിഗ്ഗി

December 11, 2020 |
|
News

                  പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുമായി സഹകരിക്കാന്‍ സ്വിഗ്ഗി

ന്യൂഡല്‍ഹി: നിര്‍ണ്ണായക പ്രഖ്യാപനവുമായി ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോം സ്വിഗ്ഗിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി സ്വാനിധി പദ്ധതിയ്ക്ക് കീഴില്‍ ഇന്ത്യയിലെ 125 നഗരങ്ങളിലേക്ക് ' സ്ട്രീറ്റ് ഫുഡ് വെണ്ടര്‍സ്' പ്രോഗ്രാം വിപുലീകരിക്കുന്നതായാണ് സ്വിഗ്ഗി വ്യാഴാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്. അഹമ്മദാബാദ്, വാരണാസി, ചെന്നൈ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലെ ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഡെലിവറി സേവനം ആരംഭിച്ച വിജയകരമായ സാഹചര്യത്തിലാണ് ഈ വിപുലീകരണം. 300 തെരുവ് കച്ചവടക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

കൊറോണ വൈറസ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ച തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം 2020 ജൂണ്‍ 1 നാണ് പ്രധാനമന്ത്രി സ്വാനിധി അല്ലെങ്കില്‍ പ്രധാന്‍ മന്ത്രി സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആത്മാനിര്‍ഭര്‍ നിധി പദ്ധതി ആരംഭിച്ചത്. 10,000 രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പകള്‍ സബ്സിഡി പലിശ നിരക്കില്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയ്ക്ക് കീഴില്‍ വായ്പ യഥാസമയം അല്ലെങ്കില്‍ നേരത്തേ തിരിച്ചടയ്ക്കുന്നതിനുള്ള പലിശ സബ്‌സിഡി 7% ആയാണ് നിശ്ചയിച്ചിട്ടുള്ളത്. തെരുവ് കച്ചവടക്കാരെ ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിമാസ തവണകളായി വായ്പ തിരിച്ചടയ്ക്കാന്‍ അനുവദിക്കും.

സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന പങ്കാളികളാകുന്ന ആദ്യത്തെ ഭക്ഷ്യ വിതരണ വേദിയായി ഇതോടെ സ്വിഗ്ഗി മാറുന്നു. എഫ്എസ്എസ്എഐയുമായും അവരുടെ എംപാനല്‍ഡ് പങ്കാളികളുമായും പങ്കാളിത്തത്തോടെ ഒരു ഭക്ഷ്യ സുരക്ഷാ പരിശീലനത്തിനും സര്‍ട്ടിഫിക്കേഷനും സ്വിഗ്ഗി സഹായിക്കും.

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് സജീവമായി സംഭാവന ചെയ്യുന്ന നിരവധി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് ഇന്ത്യയിലുള്ളത്. എംഎസ്എംഇകളെ നിര്‍വചിക്കുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ വികസന നിയമമാണ് ഇപ്പോള്‍ ഇന്ത്യ നടപ്പാക്കി വരുന്നു. ഈ എംഎസ്എംഇകള്‍ രാജ്യത്തിന്റെ വികസനത്തിന്റെ തന്നെ നട്ടെല്ലായാണ് വിലയിരുത്തപ്പെടുത്തുന്നത്. അസംഘടിത തൊഴില്‍ മേഖലയില്‍പ്പെടുന്ന ഈ വിഭാഗക്കാരെ സഹായിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 'പി.എം സ്വാനിധി' എന്ന പദ്ധതി കൊണ്ടുവന്നു.

Read more topics: # swiggy, # സ്വിഗ്ഗി,

Related Articles

© 2025 Financial Views. All Rights Reserved