
ഡല്‍ഹി: രാജ്യത്ത് ബിസിനസ് വിപുലീകരണം നടത്താനും, സേവനങ്ങള്‍ ശകതിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി. ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഒാണ്‍ലൈന്‍ ഊബര്‍ ഈറ്റ്‌സ്, സൊമാ്‌ട്ടോ എന്നീ കമ്പനികളുമായുള്ള മത്സരം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി കൊച്ചിയടക്കം ഒട്ടേറെ നഗരങ്ങളിലേക്ക് കൂടി സ്വിഗ്ഗി ക്ലൗഡ് കിച്ചണുകള്‍ വരുന്നു. ഇതിനായി 75 കോടി രൂപയുടെ പദ്ധതിക്കാണ് സ്വിഗ്ഗി രൂപംകൊടുത്തിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ക്ലൗഡ് കിച്ചണുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. 175 കോടി രൂപ മുടക്കി രാജ്യത്തെ 14 നഗരങ്ങളിലായി 1000 ക്ലൗഡ് കിച്ചണുകള്‍ ഇതുവരെ സ്വിഗ്ഗി തുറന്നിട്ടുണ്ട്. എണ്ണായിരം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് സ്വിഗ്ഗി ക്ലൗഡ് കിച്ചണ്‍ പദ്ധതി ആരംഭിച്ചത്. സ്ഥലം ലീസിനെടുത്ത് ഇത് ചെറിയ ഭാഗങ്ങളാക്കി തിരിച്ച് സ്വകാര്യ ഹോട്ടല്‍ ശൃംഖലകള്‍ക്കും മറ്റും നല്‍കി ഇവിടെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ മാത്രം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് സ്വിഗ്ഗി ചെയ്യുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലൗഡ് കിച്ചണ്‍ ഉള്ളതും സ്വിഗ്ഗിക്കാണ്. രണ്ടാം സ്ഥാനത്തുള്ള സൊമാറ്റോയ്ക്ക് 650 ഇടത്താണ് ക്ലൗഡ് കിച്ചണുള്ളത്. കൊച്ചി, തിരുപ്പൂര്‍, സൂറത്ത്, ബറേലി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ഇനി ക്ലൗഡ് കിച്ചണുകള്‍ പുതുതായി തുടങ്ങുന്നത്. അധികം വൈകാതെ ഏറ്റവും കൂടുതല്‍ ക്ലൗഡ് കിച്ചണുകളുള്ള സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാവുമെന്നാണ് വിവരം. ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ പദ്ധതിയില്‍ ഇതിനോടകം 250 ഹോട്ടലുകള്‍ പങ്കാളികളായിട്ടുണ്ട്.