ആരോഗ്യ ചികിത്സാ ചിലവ് വര്‍ധിപ്പിക്കാനുള്ള ബില്ലിനെ സ്വസ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി

March 26, 2019 |
|
News

                  ആരോഗ്യ ചികിത്സാ ചിലവ് വര്‍ധിപ്പിക്കാനുള്ള ബില്ലിനെ സ്വസ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി

ആരോഗ്യ സുരക്ഷാ മേഖലയില്‍ പുതിയ ബില്‍ പാസാക്കാനുള്ള ശ്രമത്തെ സ്വിസ്റ്റര്‍ലാന്‍ഡ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്ക് മാത്രമായി ചികിത്സാ തുക വര്‍ധിപ്പിക്കാനുള്ള നീക്കത്തെയാണ് പാര്‍ലമെന്റ് ഒന്നാകെ ചെറുത്ത് തോല്‍പ്പിച്ചത്. 

അതേസമയം  സ്വിസ്റ്റര്‍ലാന്‍ഡിലെ എല്ലാ വിഭാഗം  ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 300 ഫ്രാങ്ക് മുതല്‍ 2500 ഫ്രാങ്ക് വരെയുള്ള ഇന്‍ഷുറന്‍സ് സ്‌കീം തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്കുമുണ്ട്. ഇന്‍ഷുറന്‍സ് സ്‌കീമില്‍ തുക ഈടാക്കുന്ന രീതിയിലും സ്വിസ് ഭരണകൂടം ഇപ്പോള്‍ നടപ്പിലാക്കുന്നുമുണ്ട്. 

ഏറ്റവും കുറവ് സ്‌കീം ഉള്ളത് 300 ഫ്രാങ്കോയുടേതാണ്. ഇത് 350 ഫ്രാങ്ക് ആക്കി വര്‍ധിപ്പിക്കാനുള്ള നീക്കവും  നടത്തുന്നുണ്ട്.  പാര്‍ലമെന്റ് ബില്‍ പാസാക്കാതിരുന്നത് സ്വിസ് പീപ്പിള്‍ പാര്‍ട്ടി (എസ്വിപി) കടുത്ത നിലപാട് എടുത്തതോടെയാണ്. അവസാന നിമിഷം പാര്‍ലമെന്റില്‍ പാര്‍ട്ടി നിലപാട് കടുംപിച്ചതോടെയാണ് വോട്ടിനിട്ട്  തള്ളിയത്. എന്നാല്‍ സ്വിസ് പീപ്പിള്‍ പാര്‍ട്ടി ഇത്തരം നിലപാട്  സ്വീകരിച്ചത് തിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടെന്നാണ് ആരോപണം.

 

Related Articles

© 2025 Financial Views. All Rights Reserved