റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ കുലുങ്ങില്ലെന്ന് തായ്വാന്‍

February 26, 2022 |
|
News

                  റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ കുലുങ്ങില്ലെന്ന് തായ്വാന്‍

അര്‍ദ്ധചാലകങ്ങള്‍ക്കുള്ള പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ ഉക്രെയ്‌നിലെ യുദ്ധം ചെറിയ സ്വാധീനമേ ചെലുത്തുവെന്ന് തായ്വാന്‍ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ ശനിയാഴ്ച പറഞ്ഞു. തായ്വാന്‍ ലോകത്തിലെ ഒരു പ്രധാന ചിപ്പ് നിര്‍മ്മാതാവാണ്. ലോകത്തിലെ ഏറ്റവും വലിയ കരാര്‍ ചിപ്പ് നിര്‍മ്മാതാവും ഏഷ്യയിലെ ഏറ്റവും മൂല്യവത്തായ ലിസ്റ്റഡ് കമ്പനിയുമായ ടിഎസ്എംസിയുടെ ആസ്ഥാനമാണ്. കൂടാതെ വാഹന വ്യവസായം തന്നെ പ്രതിസന്ധിയിലായ ചില സന്ദര്‍ഭങ്ങളില്‍ അര്‍ദ്ധചാലകങ്ങളുടെ ആഗോള ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള പ്രധാന താക്കോലായി പരിണമിച്ചതും തായ്‌വാനാണ്.

ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മൂന്ന് പ്രധാന അസംസ്‌കൃത വസ്തുക്കള്‍ - വാതകങ്ങളായ നിയോണ്‍, സി 4 എഫ് 6, കൂടാതെ മെറ്റല്‍ പല്ലാഡിയം എന്നിവയ്ക്ക് കാര്യമായ സ്വാധീനം ഉണ്ടാകില്ലെന്ന് വൈസ് പ്രീമിയര്‍ ഷെന്‍ ജോങ്-ചിന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ശേഷം കാബിനറ്റ് പറഞ്ഞു. തായ്വാനീസ് ചിപ്പ് നിര്‍മ്മാതാക്കള്‍ ചെറിയ പല്ലാഡിയം ഉപയോഗിക്കുന്നു. ഉപയോഗിക്കുന്നതിന്റെ പ്രധാന ഉറവിടം ഉക്രെയ്‌നോ റഷ്യയോ അല്ലെന്നും കാബിനറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര കമ്പനികള്‍ക്ക് പല്ലാഡിയം ശുദ്ധീകരിക്കാനും 'പുനര്‍നിര്‍മ്മാണം' ചെയ്യാനുമുള്ള കഴിവുണ്ട്. അതിനാല്‍ യാതൊരു സ്വാധീനവും യുദ്ധമുണ്ടാക്കില്ലെന്നും പറഞ്ഞു.

നിലവില്‍ നിയോണ്‍, ഇ4എ6 എന്നിവയുടെ സ്റ്റോക്കുകള്‍ ഉണ്ട്. വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ സമീപകാല ആഘാതം വലുതല്ലെന്ന് ക്യാബിനറ്റ് പറഞ്ഞു. തായ്വാനിലെ ഊര്‍ജ വിതരണവും സുരക്ഷിതമാണ്. 145 ദിവസത്തെ എണ്ണ ശേഖരവും വൈവിധ്യമാര്‍ന്ന വിതരണ സ്രോതസ്സുകളും ഉണ്ട്. ദ്രവീകൃത പ്രകൃതി വാതകത്തിന് അല്ലെങ്കില്‍ എല്‍എന്‍ജിക്ക് വൈവിധ്യമാര്‍ന്ന വിതരണ സ്രോതസ്സുകളുമുണ്ട്.

സാമ്പത്തിക വിപണിയില്‍, തായ്വാന്‍ ഡോളറിന്റെ വിനിമയ നിരക്ക് താരതമ്യേന സ്ഥിരതയുള്ളതാണെന്നും എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആവശ്യമെങ്കില്‍ 'ഉചിതമായ മാനേജ്‌മെന്റ് നടപടികള്‍' സ്വീകരിക്കുമെന്നും കാബിനറ്റ് പറഞ്ഞു. ആവശ്യമെങ്കില്‍ ഓഹരി വിപണി സുസ്ഥിരമാക്കാന്‍ ധനമന്ത്രാലയവും നടപടിയെടുക്കുമെന്ന് കാബിനറ്റ് അറിയിച്ചു.

Read more topics: # Taiwan,

Related Articles

© 2025 Financial Views. All Rights Reserved