കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് കൂടുതല്‍ പലിശ; പദ്ധതിയുമായി യൂക്കോ ബാങ്ക്

June 08, 2021 |
|
News

                  കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് കൂടുതല്‍ പലിശ; പദ്ധതിയുമായി യൂക്കോ ബാങ്ക്

കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ഡോസെങ്കിലും പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ക്ക് സ്ഥിര നിക്ഷേപത്തിന് 0.30 ശതമാനം അധിക പലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. 999 ദിസവക്കാലയളവിലെ നിക്ഷേപത്തിനാണിത് ബാധകം.

സെന്‍ട്രല്‍ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്സിനെടുത്ത നിക്ഷേപകര്‍ക്ക് കാല്‍ശതമാനം പലിശയാണ് അധികം നല്‍കുക. ഇമ്യൂണ്‍ ഇന്ത്യ ഡെപ്പോസിറ്റ് സ്‌കീം-എന്നപേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. പുതിയ നിക്ഷേപങ്ങള്‍ക്കാണ് അധിക പലിശ ബാങ്കുകള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ പദ്ധതിയുമായി രംഗത്തുവന്നേക്കും.

Related Articles

© 2025 Financial Views. All Rights Reserved