വനിതാ ജീവനക്കാരെ ജോലിയില്‍ നിന്നും വിലക്കി താലിബാന്‍; വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദേശം

September 20, 2021 |
|
News

                  വനിതാ ജീവനക്കാരെ ജോലിയില്‍ നിന്നും വിലക്കി താലിബാന്‍; വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദേശം

വനിതാ ജീവനക്കാരെ ജോലി ചെയ്യുന്നത് വിലക്കി താലിബാന്‍. കാബൂള്‍ സര്‍ക്കാരിന് കീഴിലെ വനിതാ ജീവനക്കാരോട് ആണ് വീട്ടില്‍ തന്നെ തുടരാന്‍ താലിബാന്‍ ആവശ്യപ്പെട്ടത്. കടുത്ത ഇസ്ലാം മത പ്രചരണവും അടിച്ചമര്‍ത്തലുകളും ആയുധമാക്കുകയാണ് താലിബാന്‍. കഴിഞ്ഞ മാസം തന്നെ അഫ്ഗാനിലെ എല്ലാ പ്രധാന പ്രവശ്യകള്‍ക്കുമൊപ്പം കാബൂളും താലിബാന്‍ തീവ്രവാദികള്‍ കീഴടക്കിയിരുന്നു. ഇതോടെ താലിബാന് കീഴിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശങ്ങളും ഒക്കെ ചോദ്യചിഹ്നമാകുകയാണ്. കടുത്ത അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നേരിടുകയാണ് ഇവിടുത്തെ വനിതകള്‍.

പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത നിര്‍ണായക റോളുകള്‍ വഹിക്കുന്ന വനിതകള്‍ക്ക് മാത്രമാണ് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്തിന്റെ താല്‍ക്കാലിക മേയര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്, താലിബാന്‍ ഭരണാധികാരികള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രഖ്യാപനങ്ങള്‍ക്കെതിരെ നിരവധി വനിതകള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. മിക്ക വനിതകളും ജോലി ചെയ്യുന്നത് തടയുന്നതാണ് പുതിയ തീരുമാനം.

ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി വനിതകള്‍ തെരുവില്‍ ഇറങ്ങുന്നതിനെറ ചിത്രങ്ങള്‍ താലിബാന്‍ പുറത്ത് വിട്ടിരുന്നു. ഇസ്ലാമിന്റെ മത തീവ്ര നിലപാടുകള്‍ വ്യാഖ്യാനിച്ച് സ്ത്രീകളുടെ സ്വതന്ത്ര്യം ഹനിക്കുന്നതും അവകാശങ്ങള്‍ ലംഘിക്കുന്നതും താലിബാന്‍ ഭരണത്തിന് കീഴില്‍ തുടര്‍ക്കഥയാണ്. 1990 കളിലെ അവരുടെ ഭരണത്തിലും താലിബാന്‍ ഇതേ രീതികള്‍ ആയിരുന്നു നടപ്പാക്കിയിരുന്നത്. പെണ്‍കുട്ടികളെ സ്‌കൂളികളില്‍ പോകുന്നതില്‍ നിന്നും സ്ത്രീകളെ ജോലികള്‍ ചെയ്യുന്നതില്‍ നിന്നും താലിബാന്‍ വിലക്കിയിരുന്നു.

പുതിയ താലിബാന്‍ ഭരണാധികാരികള്‍ സ്ത്രീകളെ നിയന്ത്രിക്കുന്നതിനെറ ഭാഗമായി ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. പൊതുജീവിതത്തില്‍ നിന്നും ഔദ്യോഗിക ജീവിതത്തില്‍ നിന്നും വനിതകളെ തടയുന്ന നടപടിയാണ് താലിബാന്‍ കൈക്കൊള്ളുന്നത്. അഫ്ഗാന്‍ കീഴടക്കി അധികാരം പിടിച്ചടക്കിയതിന് പിന്നാലെ പുരോഗമനമപരമായ ഭരണം നടപ്പാക്കും എന്നൊക്കെ താലിബാന്‍ സൂചന നല്‍കിയിരുന്നെങ്കിലും വികസനത്തെയും സാമ്പത്തിക വളര്‍ച്ചയേയും തടയുന്ന നടപടികളാണ് താലിബാന്‍ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍, പുതിയ താലിബാന്‍ സര്‍ക്കാര്‍ നിലവില്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള അവകാശങ്ങള്‍ പിന്‍വലിക്കാന്‍ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. തത്ക്കാലത്തേക്ക് സ്‌കൂളിലേക്ക് പോകേണ്ടെന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട സംഘടന, അതേ ഗ്രേഡുകളിലെ ആണ്‍കുട്ടികള്‍ക്ക് പഠനം പുനരാരംഭിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. നിലവിലെ വനിതാ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കര്‍ശനമായ ഇസ്ലാമിക വസ്ത്രധാരണ നിയമം പാലിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുപോലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക കമ്മീഷനുകളുടെ പ്രവര്‍ത്തനവും നിര്‍ത്തി വെച്ചിട്ടുണ്ട്.

സ്ത്രീകളുടെ സ്വാതന്ത്ര്യവും ഉന്നത അവകാശങ്ങളും നിഷേധിക്കുന്നതിലൂടെ അഫ്ഗാന്റെ വികസനത്തില്‍ വനികള്‍ക്കുള്ള പ്രാതിനിധ്യവും പങ്കും ഇല്ലാതാക്കുകയാണ് താലിബാന്‍ ഇപ്പോള്‍ അഫ്ഗാന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ദയനീയമാണ്. കാബൂള്‍ താലിബാന്‍ ഉപരോധിച്ചതിന് ശേഷം, വിദേശ സഹായങ്ങള്‍ മരവിപ്പിച്ചിരുന്നു. ഇതിനുപുറമെ, രാജ്യത്തിന്റെ കേന്ദ്ര ബാങ്കിലേക്കുള്ള 940 കോടി ഡോളറിന്റെ കരുതല്‍ ശേഖരം യുഎസ് നിര്‍ത്തിവച്ചതും സ്ഥിതി രൂക്ഷമാക്കി. ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെല്ലാം ഭക്ഷണം വാങ്ങുന്നതിനായി വിറ്റു പെറുക്കുകയാണ് അഫ്ഗാന്‍ ജനത എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved