
ബെംഗളുരു: അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളായ ഡോമിനോസ് പിസ്സ, സൊമാറ്റോ എന്നിവയുമായി ചേര്‍ന്ന് നേരിട്ടുള്ള വിതരണ മാതൃക നടപ്പിലാക്കി. ഡോമിനോസ് ആപ്പില്‍ ഡല്‍ഹി, മുംബെ, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ ഡോമിനോസ് എസന്‍ഷ്യല്‍സ് എന്ന പേരിലാണ് പുതിയ സൗകര്യം ലഭ്യമാകുന്നത്.
ഇന്ത്യയിലെ അറുപതിലധികം നഗരങ്ങളില്‍ സൊമാറ്റോ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് എത്തിച്ച് നല്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ടാറ്റ ഉപ്പ്, ടാറ്റ സമ്പന്‍ സ്പൈസസ്, പയര്‍വര്‍ഗങ്ങള്‍, നുട്രി മിക്സ്), ടാറ്റ ടീ, കോഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങള്‍ വാങ്ങാനാകും. വിതരണപങ്കാളികള്‍ ടാറ്റ കണ്‍സ്യൂമര്‍ കമ്പനി വിതരണക്കാരുടെ പക്കല്‍നിന്നാണ് സാധനങ്ങള്‍ എടുത്ത് വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ മനസില്‍ കണ്ട് വിലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന രീതിയില്‍ കോംബോ പായ്ക്കുകളും തയാറാക്കിയിട്ടുണ്ട്.