
മുംബൈ: ആഗോള മൊത്തവ്യാപാരത്തില്‍ 64 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ മോട്ടോര്‍സ് ഗ്രൂപ്പ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഉള്‍പ്പടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ പാദത്തില്‍ വില്‍പ്പന 91,594 യൂണിറ്റ് ആയി ചുരുങ്ങി. ടാറ്റ മോട്ടോര്‍സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ആഗോള മൊത്തവ്യാപാരവും 2021 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ ടാറ്റ ഡേവൂ ശ്രേണിയും 11,598 യൂണിറ്റാണ്. അതായത്, 2020 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തെയപേക്ഷിച്ച് 89 ശതമാനം കുറവാണ് ടാറ്റ മോട്ടോര്‍സ് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ ആഗോള പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തം ഓഹരി വില 49 ശതമാനം ഇടിഞ്ഞ് 79,996 യൂണിറ്റായെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആഗോള വില്‍പ്പന 62,425 യൂണിറ്റ് ആയിരുന്നു. ഈ കാലയളവില്‍ ജാഗ്വാര്‍ മൊത്തവ്യാപാര യൂണിറ്റുകള്‍ 17,971 വാഹനങ്ങള്‍ വില്‍പ്പന നടത്തിയെന്നും ലാന്‍ഡ് റോവര്‍ മൊത്തവ്യാപാരത്തില്‍ 47,454 വാഹനങ്ങള്‍ വിറ്റുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ള താരതമ്യ കണക്കുകള്‍ കമ്പനി നല്‍കിയിട്ടില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 9,863.75 കോടി രൂപയുടെ ഏകീകൃത നഷ്ടവും രേഖപ്പെടുത്തിയിരുന്ന വാഹന നിര്‍മ്മാതാക്കള്‍. 'ദ്രവ്യതയിലെ പ്രതിസന്ധി, ഉയര്‍ന്ന ഇന്ധനവില, ആക്സില്‍ ലോഡ് മാനദണ്ഡങ്ങളിലെ മാറ്റങ്ങള്‍, ബിഎസ് 6 സംക്രമണം എന്നിവയ്ക്കും മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയ്ക്കും ഇടയില്‍, ഈ സാമ്പത്തിക വര്‍ഷം ശക്തമായ വെല്ലുവിളിയാണ് കമ്പനി നേരിട്ടത്,' കമ്പനിയുടെ പ്രകടനത്തെക്കുറിച്ച് ടാറ്റ മോട്ടോര്‍സ് സിഇഒയും എംഡിയുമായ ഗ്യൂയന്റര്‍ ബട്ഷെക് അഭിപ്രായപ്പെട്ടു.
വിതരണ ശൃംഖലയില്‍ കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച തകരാറും 2020 മാര്‍ച്ച് മധ്യത്തില്‍ രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതും പ്രശ്നങ്ങള്‍ വര്‍ധിപ്പിച്ചു. റീട്ടെയില്‍ ത്വരിതപ്പെടുത്തല്‍, ബിഎസ് 4 ഇന്‍വെന്ററിയില്‍ 'മിഷന്‍ സീറോ', കര്‍ശനമായ ചെലവ് ചുരുക്കല്‍ തുടങ്ങിയ നടപടികളില്‍ ഞങ്ങള്‍ നിരന്തരമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും നിരാശാജനകമെന്നോണം ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാകുന്ന ആഘാതം ഞങ്ങള്‍ക്ക് ലഘൂകരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, കമ്പനിയുടെ എല്ലാ നിര്‍മ്മാണശാലകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡീലര്‍ഷിപ്പുകളില്‍ ഭൂരിഭാഗവും സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.