മിന്നുന്ന പ്രകടനവുമായി ടാറ്റാ മോട്ടോഴ്‌സ്; 505 ശതമാനം വില്‍പന വളര്‍ച്ച

April 09, 2021 |
|
News

                  മിന്നുന്ന പ്രകടനവുമായി ടാറ്റാ മോട്ടോഴ്‌സ്; 505 ശതമാനം വില്‍പന വളര്‍ച്ച

2021 മാര്‍ച്ച് മാസത്തെ ആഭ്യന്തര വാഹന വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മിന്നുന്ന പ്രകടനവുമായി ടാറ്റാ മോട്ടോഴ്‌സ്. 2020 മാര്‍ച്ചിനെ അപേക്ഷിച്ച് 505 ശതമാനം വില്‍പന വളര്‍ച്ചയാണു ടാറ്റ മോട്ടോഴ്‌സ് 2021 മാര്‍ച്ചില്‍ സ്വന്തമാക്കിയതെന്ന് ഇ ഓട്ടോ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ 66,609 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റത്. 2020 മാര്‍ച്ചില്‍ മൊത്തം 11,012 വാഹനം വിറ്റ സ്ഥാനത്താണിത്.  

കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പന വളര്‍ച്ചയാണു മാര്‍ച്ചിലും ജനുവരിമാര്‍ച്ച് ത്രൈമാസത്തിലും കൈവരിച്ചതെന്നും ടാറ്റ മോട്ടോഴ്‌സ് വൃത്തങ്ങള്‍ പറയുന്നു. മുന്‍വര്‍ഷം മാര്‍ച്ചില്‍ 5,676 യാത്രാവാഹനം വിറ്റത് കഴിഞ്ഞ മാസം 29,654 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏപ്രില്‍  മാര്‍ച്ച് കാലത്തെ യാത്രാവാഹന വില്‍പനയിലും 201920 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 69% വളര്‍ച്ച നേടി. 2,22,025 യൂണിറ്റാണു 202021ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാവാഹന വില്‍പന. യാത്രാവാഹന വിഭാഗത്തില്‍ കമ്പനിയുടെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  പുത്തന്‍ സഫാരിയടക്കമുള്ള ന്യൂ ഫോറെവര്‍ ഉല്‍പന്നങ്ങളുടെ മികച്ച പ്രകടനമാണ് യാത്രാവാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സിനു മികച്ച കുതിപ്പ് നേടിക്കൊടുത്തത്.

വാണിജ്യ വാഹന വിഭാഗത്തില്‍ 36,955 യൂണിറ്റ് വില്‍പ്പനയാണു മാര്‍ച്ചില്‍ ടാറ്റ മോട്ടോഴ്‌സ് കൈവരിച്ചത്; 2020 മാര്‍ച്ചില്‍ വിറ്റ 5,336 യൂണിറ്റിനെ അപേക്ഷിച്ച് 593% അധികമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,64,515 വാണിജ്യ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് ആഭ്യന്തര വിപണിയില്‍ വിറ്റത്. 2019  20ല്‍ വിറ്റ 4,42,051 യൂണിറ്റിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധികമാണിത്. വൈദ്യുത വാഹന വിഭാഗത്തില്‍ 4,219 യൂണിറ്റാണ് 202021ലെ വില്‍പന. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇ വി വില്‍പ്പനയെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയോളമാണിത്. മാര്‍ച്ചില്‍ 705 വൈദ്യുത വാഹനങ്ങളും 2021 ജനുവരി  മാര്‍ച്ച് പാദത്തില്‍ 1,711 ഇ വികളുമാണ് കമ്പനി വിറ്റത്.

Related Articles

© 2025 Financial Views. All Rights Reserved