2021 സാമ്പത്തിക വര്‍ഷത്തിലെ സിഎസ്ആര്‍ റിപ്പോര്‍ട്ട് പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്

July 10, 2021 |
|
News

                  2021 സാമ്പത്തിക വര്‍ഷത്തിലെ സിഎസ്ആര്‍ റിപ്പോര്‍ട്ട് പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്

കൊച്ചി: 2021 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക സിഎസ്ആര്‍ റിപ്പോര്‍ട്ട് പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്. സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെ ഈ വര്‍ഷം 7.5 ലക്ഷത്തിലധികം പേര്‍ക്കാണ്  സഹായം  നല്‍കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍, ദിവസവേതനക്കാര്‍, ഉപജീവനം നഷ്ടപ്പെട്ടവര്‍ തുടങ്ങി 1. 4 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഈ മഹാമാരി കാലത്ത് കൈത്താങ്ങായതായി ടാറ്റാ മോട്ടോഴ്‌സ് പറയുന്നു.

അതോടൊപ്പം തന്നെ  സര്‍ക്കാര്‍ ആശുപത്രികള്‍,  കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് വെന്റിലേറ്ററുകള്‍, ബെഡുകള്‍, ഓക്‌സിജ9 സിലിണ്ടറുകള്‍ എന്നിവ സംഭാവന നല്‍കി  നിരവധി കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്  ടാറ്റാ മോട്ടോര്‍സ് പിന്തുണയേകി. 30,000 പേര്‍ക്കായി 3.4 ലക്ഷം പാകം ചെയ്ത ഭക്ഷണം, 20,000 കുടുംബങ്ങള്‍ക്ക് 100 ടണ്ണിലധികം റേഷന്‍ , 24 പോലീസ് സ്റ്റേഷനുകളിലേക്കായി 30,000 യൂണിറ്റ് ശുദ്ധമായ കുടിവെള്ളം തുടങ്ങിയവ എത്തിക്കുകയും ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി ഭക്ഷണം, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, സുരക്ഷാ കിറ്റുകള്‍ എന്നിവ ലോക്ഡൗണിനിടെ ക്രമീകരിക്കുകയും ചെയ്‌തെന്നും കമ്പനി വ്യക്തമാക്കുന്നു.

കോവിഡ് ദുരിതാശ്വാസത്തിനായി ഏഴ് കോടി രൂപയാണ് ടാറ്റാ മോട്ടോര്‍സ്  നല്‍കിയത്. ടാറ്റാ മോട്ടോഴ്‌സിന്റെ  നിരവധി ആരോഗ്യ പദ്ധതികള്‍  വഴി 3.8 ലക്ഷം പേര്‍ക്കാണ്  സഹായം ലഭിച്ചത്. കൂടാതെ വിദ്യാധനം പദ്ധതിയിലൂടെ 1.2 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ലഭിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സിഎസ്ആര്‍ വിഭാഗമായ സഹഭാഗുമായി സഹകരിച്ച്  പാല്‍ഘറിലെ 9000 ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും  ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ദേവേഥല്‍ ഗ്രാമത്തില്‍ സമാന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനും ടാറ്റാ മോട്ടോര്‍സ് വഴിയൊരുക്കി.  ഇത്തരത്തില്‍ സാമൂഹിക സാമ്പത്തിക  പ്രതിപദ്ധതയുള്ള ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ടാറ്റാ മോട്ടോര്‍സ് നേതൃത്വം വഹിച്ചതെന്നും കമ്പനി അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved