
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സും വില കൂട്ടാന്‍ ഒരുങ്ങുകയാണ്. ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില ശരാശരി 0.9 ശതമാനമായി വര്‍ധിപ്പിച്ചു. വാഹനങ്ങളുടെ മോഡലുകള്‍, വേരിയന്റുകള്‍ എന്നിവയെ ആശ്രയിച്ച് വില വ്യത്യാസപ്പെട്ടിരിക്കും. 2022 ജനുവരി 19 മുതല്‍ കാറുകളുടെ പുതിയ വില ബാധകമാകുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ ജനുവരി 18ന് മുമ്പ് കാര്‍ ബുക്ക് ചെയ്തവര്‍ ഡെലിവറി സമയത്ത് ഈ വര്‍ധിപ്പിച്ച വില നല്‍കേണ്ടതില്ല.
അതേസമയം, ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായം അടിസ്ഥാനമാക്കി, കമ്പനി അതിന്റെ ചില പ്രത്യേക വേരിയന്റുകളുടെ വിലയും 10,000 രൂപ വരെ കുറച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ നിര്‍മ്മാണച്ചെലവ് വര്‍ധിച്ചതിനാലാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് കമ്പനി പറയുന്നത്. ടാറ്റയ്ക്ക് മുമ്പ് മാരുതിയും തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിനാല്‍ വിവിധ മോഡലുകളുടെ വില 0.1 ശതമാനം മുതല്‍ 4.3 ശതമാനം വരെ കമ്പനി വര്‍ധിപ്പിച്ചു. സ്റ്റീല്‍, അലുമിനിയം, ചെമ്പ്, പ്ലാസ്റ്റിക്, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില അതിവേഗം വര്‍ദ്ധിച്ചതായി മാരുതി സുസുക്കി ഇന്ത്യ പറയുന്നു. ഇതോടെ മാരുതിയുടെ കാറുകള്‍ക്ക് 8,000 മുതല്‍ 30,000 രൂപ വരെ വിലയായി. വാഗണ്‍ആറിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്.