
ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്‌സ് എല്ലാ കാറുകളുടെയും വില വര്‍ധിപ്പിച്ചു. ഇന്നു മുതല്‍ ബുക്ക് ചെയ്യുന്നവയ്ക്കാണു വില വര്‍ധന ബാധകമാകുക. ശരാശരി 1.8 ശതമാനം വില കൂടും. ടാറ്റാ പാസഞ്ചര്‍ വാഹനങ്ങള്‍ ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് മെയ് ഏഴോ അതിനുമുമ്പോ വില വര്‍ധനയില്‍ നിന്ന് പരിരക്ഷ നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റീല്‍, ലോഹങ്ങള്‍ തുടങ്ങിയ ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധനവാണ് വില വര്‍ധനവിന് കാരണമെന്ന് ഓട്ടോ മേജര്‍ പറഞ്ഞു.