നെക്സോണ്‍ കോംപാക്റ്റ് എസ്യുവിയുടെ വില വര്‍ധിപ്പിച്ച് ടാറ്റ

November 27, 2021 |
|
News

                  നെക്സോണ്‍ കോംപാക്റ്റ് എസ്യുവിയുടെ വില വര്‍ധിപ്പിച്ച് ടാറ്റ

ജനപ്രിയ മോഡലായ നെക്സോണ്‍ കോംപാക്റ്റ് എസ്യുവിയുടെ വില ടാറ്റ കൂട്ടിയതായി റിപ്പോര്‍ട്ട്. വേരിയന്റിനെ ആശ്രയിച്ച് ടാറ്റ 11,000 രൂപ വരെ മോഡലിന്റെ വില വര്‍ധിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുക്കിയ എസ്യുവിയുടെ എക്സ്ഷോറൂം വില ഇപ്പോള്‍ 7.30 ലക്ഷം മുതല്‍ 13.35 ലക്ഷം വരെയാണ്. കൂടാതെ, എസ്യുവിയുടെ നിരയില്‍ നിന്ന് തിരഞ്ഞെടുത്ത വേരിയന്റുകളും ടാറ്റ ഒഴിവാക്കിയിട്ടുണ്ട്.

മുമ്പ് ടാറ്റ നെക്സോണ്‍ ശ്രേണി 30-ലധികം വേരിയന്റുകളില്‍ നിര്‍മ്മിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാര്‍ നിര്‍മ്മാതാവ് ലൈനപ്പ് കാര്യക്ഷമമാക്കി. ഡീസല്‍ ശ്രേണി ഇപ്പോള്‍ മിഡ്-സ്‌പെക്ക് വേരിയന്റ് മുതല്‍ ആരംഭിക്കുന്നു. 2018ല്‍ ഗ്ലോബല്‍ ചഇഅജ നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ മോഡലാണ് നെക്‌സോണ്‍. മൂന്നരവര്‍ഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്സ് നെക്സോണിനെ കമ്പനി രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചത്. 17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതല്‍ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളില്‍ ഓടിച്ചും സമുദ്ര നിരപ്പുമുതല്‍ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കര്‍ശനമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമായിരുന്നു മൂന്നരവര്‍ഷങ്ങള്‍ക്കു മുമ്പ് നെക്സോണ്‍ അന്തിമരൂപം പ്രാപിച്ചത്.

എത്തി നാല് വര്‍ഷം തികയും മുമ്പേ നിരത്തിലും വിപണിയിലും സൂപ്പര്‍ഹിറ്റാണ് നെക്‌സോണ്‍. രണ്ട് ലക്ഷം യൂണിറ്റ് നെക്സോണുകളാണ് ഇതുവരെ ടാറ്റ നിര്‍മിച്ചു വിറ്റതെന്നാണ് കണക്കുകള്‍.  നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്സോണുകള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. ഫ്‌ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമാണ് ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്. അടുത്തിടെ എസ്യുവിയുടെ 'ടെക്ടോണിക് ബ്ലൂ' കളര്‍ ഓപ്ഷന്‍ അവസാനിപ്പിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved