
ന്യൂഡല്‍ഹി: ടാറ്റാ പവര്‍ സോളാര്‍ ബിസിനസില്‍ വന്‍ നേട്ടം കൊയ്താണ് ഇപ്പോള്‍ മുന്നേറുന്നത്. രാജ്യത്തെ 90 നഗരങ്ങളിലും തങ്ങളുടെ സോളാര്‍ പ്രവര്‍ത്തനം വികസിപ്പിച്ചിരിക്കുകയാണ് കമ്പനി. സോളാര്‍ സോളാര്‍ റൂഫ് ടോപ്‌സ് വികസിപ്പിക്കുന്നതിലൂടെ സോളാര്‍ ബിസിനസില്‍ കമ്പനിക്ക് വന്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വാണിജ്യ, വ്യാവസായിക, പാര്‍പ്പിടം, പൊതുമേഖല എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ അവരുടെ വൈദ്യുത ആവശ്യങ്ങള്‍ ഇതുവഴി നിറവേറ്റാന്‍ സാധിക്കും.
എന്നാല്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ടാറ്റാ പവര്‍ 2.76 ജിഗാവാട്ടില്‍ (ജിഡബ്ല്യു) 2017 വരെ സോളാര്‍ ഉത്പ്പാദിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ടാറ്റാ പവര്‍ 2.6 മെഗാവാട്ട് സോളാര്‍ ഉത്പ്പാദിപ്പിക്കുന്ന സോളാര്‍ റൂഫ്‌ടോപ്പ് പ്ലാന്റ് നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കോവിഡ്-19 വഴി രാജ്യത്തെ വൈദ്യുത ഉത്പ്പാദനം കുറയാനുള്ള സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ സോളാര്‍ വഴി ഊര്‍ജം ഉത്പ്പാദിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കമ്പനി ലക്ഷ്യമിടുന്നത്.