ഇന്ത്യയില്‍ 1000 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ടാറ്റ പവര്‍

October 26, 2021 |
|
News

                  ഇന്ത്യയില്‍ 1000 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ടാറ്റ പവര്‍

ഇന്ത്യയില്‍ ഉടനീളം 1000ല്‍ അധികം ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതായി ടാറ്റ പവര്‍. കൂടാതെ വീടുകളില്‍ പതിനായിരത്തോളം ചാര്‍ജിംഗ് പോയിന്റുകളും സ്ഥാപിച്ചെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലി ഇവി ചാര്‍ജിംഗ് സെല്യൂഷന്‍സ് സേവന ദാതാവാണ് ടാറ്റാ പവര്‍.

മൂംബൈയിലാണ് ടാറ്റ ആദ്യ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ഇന്ന് രാജ്യത്തുടനീളം 180 നഗരങ്ങളില്‍ ടാറ്റാ പവറിന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. 10,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ ടാറ്റാ മോട്ടോര്‍സ്, എംജി മോട്ടോര്‍സ്,ജാഗ്വാര്‍ & ലാന്‍ഡ് റോവര്‍, ടിവിഎസ് തുടങ്ങിയ കമ്പനികളുമായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ കമ്പനി സഹകരിക്കുന്നുണ്ട്.

ഒപ്പം തന്നെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും എച്ച്പിസിഎല്‍, ഐഒസിഎല്‍,ഐജിഎല്‍, എംജിഎല്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുമായും സഹകരിക്കുന്നുണ്ട്. കൂടാതെ ഇവി ചാര്‍ജിംഗ് ഉപഭോക്താക്കള്‍ക്കായി ടാറ്റാ പവര്‍ ഈസി ചാര്‍ജ് എന്ന മൊബൈല്‍ ആപ്ലിക്കേഷനും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇവി സ്റ്റേഷനുകളുടെ ലൊക്കേഷന്‍ അറിയാന്‍ തുടങ്ങി പണം അടയ്ക്കാന്‍ വരെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

Related Articles

© 2024 Financial Views. All Rights Reserved