
രാജ്യത്ത് റൂഫ് ടോപ്പ് സോളാര്‍ പ്രൊജക്ടുകള്‍ സ്ഥാപിക്കാനായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡുമായി ടാറ്റാ പവര്‍ കരാറില്‍ ഒപ്പു വെച്ചു. ടാറ്റാ പവര്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംയോജിത വൈദ്യുതി യൂട്ടിലിറ്റി ആണ്. രാജ്യത്തെ ഏറ്റവും വലിയ സി.എന്‍.ജി വിതരണ കമ്പനിയാണ് ഐ.ജി.എല്‍. ടാറ്റാ പവറിന്റെയും ഐജിഎല്ലിന്റയും റോയല്‍ സോളാര്‍ പ്രൊജക്റ്റുകള്‍ ഇ.വി. ചാര്‍ജ്ജിംഗ് / ബാറ്ററി സ്വാപ്പിനുള്ള സ്റ്റേഷനുകള്‍ തുടങ്ങി വിവിധ സംയോജിത സേവനങ്ങള്‍ സജ്ജമാക്കുന്നതാണ്.
ഐ.ജി.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഇ എസ് രംഗനാഥന്‍, ടാറ്റാ പവര്‍ സിഇഒ, മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ, ഗെയ്ല്‍ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ ബി സി ത്രിപാഠി, രണ്ട് കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഐ.ജി.എല്ലുമായി ഞങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ഇരു കമ്പനികളുടെയും ഉപഭോക്താക്കള്‍ക്ക് ഉചിതമായ സേവനം ലഭ്യമാക്കുന്നതിന് ഇത് നിര്‍ണായകമാണെന്നും സിന്‍ഹ വ്യക്തമാക്കി.