
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കമ്പനിയായ ടാറ്റാ പവറിന്റെ സംയോജിത അറ്റാദായത്തില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ സംയോജിത അറ്റാദായം 6.5 ശതമാനം ഇടിഞ്ഞ് 2,440,41 കോടി രൂപയിലെത്തി. 2019 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലാണ് കമ്പനിയുടെ സംയോജിത അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,610.85 കോടി രൂപയാണ് കമ്പനി നേടിയിരുന്നത്.
അതേസമയം കമ്പനിയുടെ ആകെ സംയോജിത വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ സംയോജിത വരുമാനം 10 ശതമാനം ഉയര്‍ന്ന് 29,558.64 കോടി രൂപയിലെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26,840.27 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്. കല്‍ക്കരിയുടെ ലഭ്യതയിലും വിതരണതിതലുമുണ്ടായ തടസ്സങ്ങളാണ് ഇടിവുണ്ടായതെന്നും വിലയിരുത്തലുണ്ട്. കമ്പനിക്ക് ഇത്തവണ ചിലവ് അധികരികച്ചതും പ്രധാന സംയോജിത അറ്റാദായം കുറയുന്നതിന് കാരണമായെന്നും വിലയിരുത്തലുണ്ട്.