എൻടിപിസിയുടെ 300 മെഗാവാട്ട് പ്ലാന്റിന്റെ നിർമ്മാണ ചുമതല ടാറ്റയ്ക്ക്

April 08, 2020 |
|
News

                  എൻടിപിസിയുടെ 300 മെഗാവാട്ട് പ്ലാന്റിന്റെ നിർമ്മാണ ചുമതല ടാറ്റയ്ക്ക്

ന്യൂഡൽഹി: ടാറ്റ പവർ സോളാർ സിസ്റ്റംസിന് എൻടിപിസിയുടെ 300 മെഗാവാട്ട് പ്ലാന്റിന്റെ നിർമ്മാണ ചുമതല. 1730 കോടിയുടേതാണ് പദ്ധതി. ഫെബ്രുവരി 21 ന് നടന്ന ലേലത്തിന് ശേഷം തങ്ങൾക്ക് നിർമ്മാണ ചുമതല ഏൽപ്പിച്ച് എൻടിപിസി കത്ത് നൽകിയതായി ടാറ്റ അറിയിച്ചു. ഈ പ്രോജക്ട് കൂടി ലഭിച്ചതോടെ ടാറ്റ പവർ സോളാർ സിസ്റ്റത്തിന് ഇതുവരെ കിട്ടിയ ഓർഡറുകളുടെ ആകെ മൂല്യം 8541 കോടിയായി. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ലഭിച്ച പദ്ധതികളുടെ ആകെ മൂല്യമാണിത്.

വലിയ പദ്ധതികളുടെ നിർമ്മാണ ചുമതല ഏൽപ്പിക്കുന്നതിലൂടെ ടാറ്റ പവറിന്റെ പ്രോജക്ട് മാനേജ്മെന്റിനോടും പ്രാവർത്തികമാകുന്നതിലെ മികവിനോടുമുള്ള വിശ്വാസ്യതയാണ് പ്രകടമാകുന്നതെന്ന് കമ്പനി വാർത്താ കുറിപ്പിൽ പറഞ്ഞു. ടാറ്റ പവർ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനിയാണ്. 10763 മെഗാവാട്ടിന്റെ പദ്ധതികളാണ് കമ്പനി ഇതുവരെ പ്രാവർത്തികമാക്കിയത്.  ഇതിൽ തന്നെ 30 ശതമാനത്തോളം സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനമാണ്.

വ്യവസായ പ്രമുഖരായ എൻ‌ടി‌പി‌സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള വലിയതും വെല്ലുവിളി നിറഞ്ഞതുമായ ഗ്രിഡ് അധിഷ്ഠിത സോളാർ ഇപിസി കരാറുകൾ സ്ഥിരമായി നേടിയതിൽ ടാറ്റ പവർ സോളാർ അഭിമാനിക്കുന്നുവെന്ന് ടാറ്റ പവർ സോളാർ എംഡിയും സിഇഒയുമായ ആശിഷ് ഖന്ന പറഞ്ഞു. ഇതൊരു ഡിസിആർ പ്രോജക്റ്റ് ആയതിനാൽ, ഞങ്ങളുടെ സ്വന്തം സെല്ലുകളും മൊഡ്യൂളുകളും ഉപയോഗിച്ച് ഞങ്ങൾ പ്രോജക്റ്റ് നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

© 2024 Financial Views. All Rights Reserved