രാജ്യത്ത് 1400 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണെന്ന് ടാറ്റ; കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ നീക്കം; മുംബൈയില്‍ 47 ഏക്കര്‍ പ്ലോട്ടിലായി ഏഴ് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ ബിസിനസ് പാര്‍ക്ക്

August 29, 2019 |
|
News

                  രാജ്യത്ത് 1400 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണെന്ന് ടാറ്റ; കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ നീക്കം; മുംബൈയില്‍  47 ഏക്കര്‍ പ്ലോട്ടിലായി ഏഴ് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ ബിസിനസ് പാര്‍ക്ക്

മുംബൈ: മൂന്നു പ്രോജക്ടുകളിലായി 1200 മുതല്‍ 1400 കോടി രൂപ വരെ നിക്ഷേപിക്കാന്‍ തയാറെടുക്കുന്നുവെന്ന് അറിയിച്ച് ടാറ്റാ റിയാലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ (ട്രില്‍). പുനേ, ബെംഗലൂരു, ചെന്നൈ എന്നീ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുക എന്ന് കമ്പനി വ്യക്തമാക്കി. 12 മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ ഐടി പാര്‍ക്കുകള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുടെ നീക്കം. മാത്രമല്ല 40 ലക്ഷം രൂപ വിലവരുന്ന മിഡ് ഇന്‍കം വീടുകള്‍ നിര്‍മ്മിക്കുന്നതിനും ടാറ്റാ കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ടാറ്റാ വാല്യൂ ഹോംസിന്റെ കീഴില്‍ ആറ് നിര്‍മ്മാണ പ്രോജക്ടുകളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

15 നഗരങ്ങളിലായാണ് ഇത്തരം പ്രോജക്ടുകള്‍ ഇപ്പോള്‍ വ്യാപിച്ച് കിടക്കുന്നതെന്നും ഇത് വര്‍ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കുന്നു. നവി മുംബൈയിലെ ഗാന്‍സോലിയില്‍ 47 ഏക്കര്‍ പ്ലോട്ടിലായി ഏഴ് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ ബിസിനസ് പാര്‍ക്ക് നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് കമ്പനിയിപ്പോള്‍. 

2015ല്‍ കമ്പനി 3000 കോടി രൂപ നിക്ഷേപത്തില്‍ മറ്റൊരു സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ വാണിജ്യ ആസ്തികള്‍ വാങ്ങുന്നതിനുള്ള പദ്ധതി തയാറാക്കിയിരുന്നു. സ്വകാര്യ ഇക്വിറ്റി  സ്ഥാപനങ്ങളായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്, ബ്രൂക്ക്ഫീള്‍ഡ് അസറ്റ് മാനേജ്‌മെന്റ് അടക്കമുള്ളവ ഇന്ത്യയില്‍ വലിയ കൊമേഴ്‌സ്യല്‍ ഓഫീസ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ്.

Related Articles

© 2024 Financial Views. All Rights Reserved