
ടാറ്റ സണ്‍സ് ലിമിറ്റഡും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ സംയുക്ത സംരംഭമായ വിസ്റ്റാറയില്‍ 900 കോടി രൂപ നിക്ഷേപിച്ചു.എയര്‍ബസ് എസ്, ബോയിംഗ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമാണ് നിക്ഷേപം വിനിയോഗിക്കുക.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 441 കോടി രൂപ കൂട്ടിച്ചേര്‍ത്തപ്പോള്‍ ടാറ്റ 459 കോടി രൂപയുടെ പുതിയ ഓഹരികള്‍ സ്വന്തമാക്കി. കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയവുമായി ടാറ്റ എസ്‌ഐഐ എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടാറ്റ സണ്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യഥാക്രമം 51 ശതമാനവും 49 ശതമാനവും വിസ്താരയില്‍ ഉണ്ട്.
2023 ഓടെ വിസ്റ്റാറയിലെ ഫ്‌ളീറ്റില്‍ മൂന്ന് മടങ്ങ് വിപുലീകരിക്കുകയും സാമ്പത്തിക വേഗത വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് പെട്ടെന്ന് തന്നെ സാമ്പത്തിക നഷ്ടങ്ങള്‍ നികത്തി ലാഭകരമായി മുന്നേറാനുളള ശ്രമങ്ങളാണ് നടക്കുന്നത്. വിസ്താരയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.