എയര്‍ ഇന്ത്യയ്ക്കായുള്ള പോരാട്ടത്തില്‍ ടാറ്റയും; ലേലത്തിന് അപേക്ഷ നല്‍കി

September 16, 2021 |
|
News

                  എയര്‍ ഇന്ത്യയ്ക്കായുള്ള പോരാട്ടത്തില്‍ ടാറ്റയും;  ലേലത്തിന് അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്‍പര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ  സ്വന്തമാക്കാന്‍ ലേലത്തിന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 15-നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്. സ്‌പൈസ് ജെറ്റും ടാറ്റയ്‌ക്കൊപ്പം എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ മുന്‍പന്തിയിലുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വില്‍ക്കാനാണ് നീക്കം.  മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങ്ങും ദില്ലിയിലെ എയര്‍ലൈന്‍ശ് ഹൌസും ലേലത്തിന്റെ ഭാഗമായിരിക്കും.

നിലവില്‍ 43,000 കോടിയാണ് എയര്‍ ഇന്ത്യയുടെ ബാധ്യത. ഇതില്‍ 22,000 കോടി എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡിലേക്ക് മാറ്റും. 4400 ആഭ്യന്തര വിമാന പാര്‍ക്കിങ്ങും, 1800 അന്താരാഷ്ട്രാ പാര്‍ക്കിങ് സ്ലോട്ടുകളും എയര്‍ ഇന്ത്യക്ക് രാജ്യത്തുണ്ട്. വിദേശത്ത് 900 സ്ലോട്ടുകളും കമ്പനി സര്‍വീസ് നടത്തുന്നവയായുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved