
ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് വന്‍ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കായി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് ശ്രമം. ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍ എന്നിവയിലേക്കടക്കമാണ് ഓഹരി വില്‍പ്പനയിലൂടെ പണം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നാണ് വിവരം. ലോകമാകെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടാറ്റ മോട്ടോര്‍സിന്റെയും ടാറ്റ പവറിന്റെയും വരുമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് ഇത്.
മാര്‍ച്ച് പാദത്തില്‍ 9894 കോടിയായിരുന്നു ടാറ്റ മോട്ടോര്‍സിന്റെ നഷ്ടം. ടാറ്റ പവറാകട്ടെ തങ്ങളുടെ മൂന്ന് കപ്പലുകള്‍ 212.8 ദശലക്ഷം ഡോളറിന് വിറ്റു. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ സെന്നെര്‍ജിയില്‍ 110 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റഴിച്ചതിന് പിന്നാലെയായിരുന്നു കപ്പലിന്റെയും വില്‍പ്പന.