
രാജ്യം ഇപ്പോള്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്നാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ അവസരോചിതമായി ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും, റീട്ടെയ്ല്‍, ഡിജിറ്റല്‍ മേഖലകളിലേക്കുള്ള ഞങ്ങളുടെ നിക്ഷേ്പം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞങ്ങള്‍ പിന്‍മാറില്ലെന്നും അദ്ദേഹം വ്യകതമാക്കി. ഞങ്ങള്‍ വിദേശത്തും, സ്വദേശത്തും നിക്ഷേ്പം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രാജ്യത്ത് വാഹന വിപണിയില്‍ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷയും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. വാണിജ്യ വാഹനങ്ങളുടെയും, പാസഞ്ചര്‍ വാഹനങ്ങളുടെയും വില്‍പ്പനയില്‍ തിരിച്ചുവരവുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ മാന്ദ്യം ഇപ്പോള്‍ താത്കാലികമാണെന്നാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്റെ വിലയിരുത്തല്‍. അതേസമയം നി്‌ക്ഷേപം അധികരിപ്പിക്കുന്നതിനുള്ള സൂചനയും അദ്ദേഹം നല്‍കും.