
യുകെയില്‍ ആയരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടാറ്റാ സ്റ്റീല്‍. ഇന്ത്യയിലെ സ്റ്റീല്‍ വ്യവസായത്തിലെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റാ സ്റ്റീല്‍ വിപണി രംഗത്തെ തകര്‍ച്ച മൂലം കമ്പനിക്കകത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ടാറ്റാ സ്റ്റീല്‍. ചിലവുകള്‍ ചുരുക്കുക എന്ന തന്ത്ര പ്രധനമായ ലക്ഷ്യത്തിന്റെ ഭാഗമായാണ് ടാറ്റാ സ്റ്റീല്‍ യുകെയിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടികുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതര്‍ യൂറോപ്പ് യൂറോപ്യന്‍ വര്‍ക്ക്‌സ് കൗണ്‍സിലുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കമ്പനി ആകെ നടപ്പിലാക്കുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായി 3,000 ത്തോളം പേരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ആയിരത്തോളം പേര്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം. ഇന്ത്യയിലും, ആഗോള തലത്തിലും രൂപപ്പെട്ട മാന്ദ്യമാണ് കമ്പനിയുടെ തളര്‍ച്ചയ്ക്ക് കാരണമായത്.
യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും ടാറ്റാ സ്റ്റീലിന്റെ ഉത്പ്പാദനത്തെയും, പ്രവര്‍ത്തനത്തെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ടാറ്റാ സ്റ്റീലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഓഫീസ് തലത്തിലടക്കം ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടപ്പാണ് നിലവില്‍ കമ്പനി ആരംഭിച്ചിട്ടുള്ളത്. ടാറ്റാ സ്റ്റീല്‍ നിലവില്‍ പിരിച്ചുവിടുന്ന ജീവനക്കാരില്‍ 1,600 പേര്‍ നെതര്‍ലാന്‍ഡിലും, ആയരത്തോളം പേര്‍ യുകെയിലും, 350 പേര്‍ മിറ്റിടങ്ങലിലും ജോലി ചെയ്യുന്നവരാണ്.
കമ്പനിക്ക് ഇപ്പോള്‍ നേരിട്ട പ്രതിസന്ധിയെ പരിഹരിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങളും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ ഇന്നോവേഷനുകള്‍ നടപ്പിലാക്കി, കമ്പനിക്കകത്ത് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്ന ലക്ഷ്യമാണ് ടാറ്റാ സ്റ്റീലിനുള്ളത്. പുതിയ നിക്ഷേപത്തിലൂടെ മൂലധന സമാഹരണം നടപ്പിലാക്കി യൂറോപ്യന്‍ മേഖലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്നതാണ് ടാറ്റാ സ്റ്റീലിന്റെ ലക്ഷ്യം. വിപണിയില്‍ കടുത്ത മത്സരം അരങ്ങേറിയതോടെ കമ്പനി നടപ്പുവര്‍ഷം കൂടുതല്‍ പരിഷ്‌കരണങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്.