ടാറ്റാ സ്റ്റീല്‍ യൂറോപ്പ് സിഇഒ ഹാന്‍സ് ഫിഷര്‍ രാജിവെച്ചു

June 29, 2019 |
|
News

                  ടാറ്റാ സ്റ്റീല്‍ യൂറോപ്പ് സിഇഒ ഹാന്‍സ് ഫിഷര്‍ രാജിവെച്ചു

പ്രമുഖ കമ്പനിയായ ടാറ്റാ സ്റ്റീല്‍ യൂറോപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സിഇഒ) ഹാന്‍സ് ഫിഷര്‍ രാജിവെച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു. ജൂലൈ ഒന്നിന് ഹാന്‍സ് ഫിഷര്‍ കമ്പനിയില്‍ നിന്ന് പടിയിറങ്ങും. അതേസമയം ടാറ്റാ സ്റ്റീല്‍ യൂറോപ്പിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി അദ്ദേഹം തുടരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ സിഇഒയെ കമ്പനി നിശ്ചയിച്ചുവെന്നാണ് വിവരം. 

കമ്പനിക്ക് വേണ്ടിയുള്ള വിവിധ ഉപദേശങ്ങള്‍ ഹാന്‍സ് ഫഷര്‍ സിഇഒയും എംഡിയുമായ നരേന്ദ്രന് നല്‍കുമെന്നാണ് വിവരം. കമ്പനിക്ക് വേണ്ടിയുള്ള പ്രവര്‍ത്തന ഉപദേശങ്ങള്‍ 2019 സെപ്റ്റംബര്‍ വരെ ഹാന്‍സ് ഫിഷര്‍ നല്‍കിയേക്കും.  അതേസമയം കമ്പനിയുടെ പുതിയ സിഇഒ ജൂലൈ ഒന്നിന് ചുമതലയേല്‍ക്കും. ടാറ്റാ സ്റ്റീലിന്റെ പുതിയ സിഇഒ ആയി ഹെന്റിക് ആദത്തെയാണ് കമ്പനി  നിശ്ചയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വ്യാപാര രംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കമ്പനി ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. പ്രമുഖ ജര്‍മ്മന്‍ കമ്പനിയായ ത്രൈസീന്‍കര്‍പ്പുമായി ലയിക്കാനുള്ള തീരുമാനം കമ്പനി ആരംഭിച്ചതായാണ് വിവരം. കമ്പനി വിപണിയില്‍ കൂടുതല്‍ ഇടംനേടാനുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്.

 

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved