കോവിഡ് പ്രതിസന്ധിയില്‍ 400 ജീവനക്കാരെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തി ടാറ്റ ടെക്നോളജീസ്

July 25, 2020 |
|
News

                  കോവിഡ് പ്രതിസന്ധിയില്‍ 400 ജീവനക്കാരെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തി ടാറ്റ ടെക്നോളജീസ്

കോവിഡ് 19 മഹാമാരി മൂലം സംജാതമായ നിലവിലെ പ്രതിസന്ധി മൂലം, ടാറ്റ ടെക്നോളജീസ് 400-ഓളം ജീവനക്കാരെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തി. ഇവരില്‍ പലരും ശമ്പളത്തോട് കൂടിയ അവധി തിരഞ്ഞെടുത്തു. നിലവിലെ മാറിയ ബിസിനസ് അന്തരീക്ഷത്തോടുള്ള പ്രതികരണമായി, ഞങ്ങളുടെ ബെഞ്ച് വിഭവങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതുള്‍പ്പടെയുള്ള നിരവധി നടപടികള്‍ കമ്പനി ഏറ്റെടുത്തിട്ടുണ്ട്,' ടാറ്റ ടെക്നോളജീസ് വക്താവ് മാധ്യമങ്ങളോടായി പറഞ്ഞു.

കമ്പനിയെ വേഗതയുള്ളതും പ്രതികരിക്കുന്നതും വഴക്കമുള്ളതുമായ ഒന്നാക്കി മാറ്റുന്നതിനായി സ്വീകരിച്ച നിരവധി നടപടികളിലൊന്നാണ് ഈ നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 അവസാനം വരെ ജീവനക്കാര്‍ ശമ്പളപ്പട്ടികയില്‍ തുടരുമെന്നും കമ്പനിയുടെ ആരോഗ്യ നയത്തിന്റെ പരിധിയില്‍ വരുമെന്നും അവര്‍ വ്യക്തമാക്കി. അവധിയ്ക്ക് പോവാന്‍ തിരഞ്ഞെടുത്ത മാറ്റി നിര്‍ത്തപ്പെട്ട ജീവനക്കാര്‍ക്ക്, മറ്റ് ഓപ്ഷന്‍ ഒരു നിയമപരമായ ആവര്‍ത്തന പ്രക്രിയയാണ്.

'അത്തരം ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ശമ്പള/ ശമ്പളമില്ലാത്ത അവധി ഓപ്ഷനില്‍ പോവാന്‍ തീരുമാനിച്ചു. കാരണം, ഇത് അവരുടെ റോളുകളില്‍ തുടരാന്‍ അനുവദിക്കുകയും ഗ്രൂപ്പ് മെഡിക്ലെയിമിന് കീഴില്‍ വരികയും ചെയ്യുന്നു. നിലവിലെ സാഹചര്യങ്ങളുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിപ്രധാനമാണ് ഈ തീരുമാനം. കമ്പനി പ്രതീക്ഷിച്ചതുപോലെ ഡിമാന്‍ഡ് തിരിച്ചെത്തുന്നപക്ഷം ഈ ജീവനക്കാരെ തിരികെ അവരുടെ റോളുകളില്‍ എത്തിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു,' ടാറ്റ് ടെക്നോളജീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടാറ്റ ടെക്നോളജീസിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (ചകഠഋട), പൂനെയിലെ ലേബര്‍ കമ്മീഷനെ സമീപിച്ചു. ജൂലൈ 22 -നകം ജീവനക്കാരോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ-മെയില്‍ വഴി സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ജനറല്‍ സെക്രട്ടറി ഹര്‍പ്രീത് സാലുജ പത്ര-മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇത്തരം അഭൂതപൂര്‍വമായ സമയങ്ങളില്‍ ജീവനക്കാരെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പ്രധാനപ്പെട്ട ഉത്തരവുകള്‍ പിന്തുടരണമെന്ന് ടാറ്റ ടെക്നോളജീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹര്‍പ്രീത് സാലുജ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ച കൊവിഡ് 19 മഹാമാരി, മിക്ക കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved