ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുമായി ടാറ്റ എത്തുന്നു

March 16, 2022 |
|
News

                  ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുമായി ടാറ്റ എത്തുന്നു

ബെംഗളൂരു: ഫോണ്‍ പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം എന്നീ മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ക്ക് പിന്നാലെ ടാറ്റയുടെ പേയ്മെന്റ് ആപ്പും എത്തുന്നു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) പ്രവര്‍ത്തനം ആരംഭിക്കാനുള്ള അനുമതിക്കായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യില്‍ നിന്നും ടാറ്റ കമ്പനി ക്ലിയറന്‍സ് തേടി.

അടിസ്ഥാന സൌകര്യങ്ങളൊരുക്കാന്‍ ടാറ്റാ ഗ്രൂപ്പിന്റെ വാണിജ്യ യൂണിറ്റായ ടാറ്റ ഡിജിറ്റല്‍, ഐസിഐസിഐ ബാങ്കുമായി ചര്‍ച്ച നടത്തുകയാണ്. പണമിടപാട് കൂടുതല്‍ ശക്തമാക്കാന്‍ സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാ ദാതാക്കളുമായും കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പം പണമിടപാട് നടത്താനുള്ള ഒരു പ്രധാന കണ്ണിയാണ് നോണ്‍-ബാങ്കിംങ് ആപ്പുകള്‍.

യുപിഐ ആപ്പുകളിലൂടെ വലിയ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇത് സുഗുമമാക്കുന്നതിനായി ഒന്നിലധികം ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലൂടെയാണ് ഗൂഗിള്‍ പേ യുപിഐ നല്‍കുന്നത്. ടിപിഎപി-യായി (തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍മാര്‍) പ്രവര്‍ത്തിക്കാന്‍ ടാറ്റ എന്‍പിസിഐ-ക്ക് (നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അപേക്ഷ നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ യുപിഐ-ല്‍ 4.52 ബില്യണ്‍ ഇടപാടുകള്‍ നടത്തിയതായി എന്‍പിസിഐയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

Read more topics: # UPI, # യുപിഐ,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved