
ശമ്പള വരുമാനക്കാര്‍ക്കും മധ്യവര്‍ഗ വിഭാഗത്തിനും കൂടുതല്‍ ആനുകൂല്യങ്ങള്‍ അടങ്ങുന്ന ഇടക്കാല ബജറ്റാകും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹര്യത്തില്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കി കൊണ്ടുള്ള ബജറ്റായിരിക്കും സര്‍ക്കാര്‍ അവതരിപ്പിക്കുക. ഫിബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇടക്കാല ബജറ്റ് അതരിപ്പിക്കുന്നത്. പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ നികുതി ഇളവ് അനുവദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് മധ്യ വര്‍ഗ വിഭാഗത്തിന് കൂടുതല്‍ നികുതി ഇളവ് പ്രഖ്യാപിച്ചേക്കും. പ്രധാനമായും ശമ്പള വരുമാനക്കാര്‍ക്കിടയിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. നികുതിയിളവ് 50000ത്തില്‍ നിന്ന് 4 ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം മുന്നോക്ക വിഭാഗക്കാര്‍ക്ക് രാജ്യത്ത് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 8 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ പിന്നോക്ക വിഭാഗക്കാര്‍ ശക്താമായ വിമര്‍ശനമാണ് നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനനമെന്നാണ് ആരോപണമുണ്ടായത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും, മധ്യ വര്‍ഗ വിഭാഗത്തിനും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇടക്കാല ബജറ്റിലൂടെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.